Top Stories

പത്മദളാക്ഷൻ എന്ന നടനെ അറിയുമോ; കുഞ്ചന്റെയും കൊച്ചിൻ ഹനീഫയുടെയും അടക്കം പത്ത് താരങ്ങളുടെ യഥാർത്ഥ പേരുകൾ..!!

സിനിമ താരങ്ങളുടെ വിശേഷങ്ങൾ എന്നും അറിയാൻ മലയാളികൾക്ക് ഒരു ആകാംഷ ഉണ്ട്. അത്തരത്തിൽ താരങ്ങൾക്ക് വെള്ളിത്തിരയിൽ ഉള്ള പേരുകളും യഥാർത്ഥ പേരുകളും പലപ്പോഴും വ്യത്യസ്തമായിരിക്കും. ഗോപാലകൃഷ്ണൻ ദിലീപ് ആയാലും പൂർണ്ണ ഷംന കാസിം ആയതും ഒക്കെ നമുക്ക് അറിയാം. എന്നാൽ നിങ്ങൾക്ക് അരിഞ്ഞതും അറിയാത്തതും ആയ പത്ത് താരങ്ങളുടെ യഥാർത്ഥ പേരുകൾ അറിയാം..

മലയാളം ചലച്ചിത്രമേഖലയിലെ പ്രസിദ്ധരായ നടന്മാർ ആണ് മമ്മൂട്ടിയും, പ്രേം നസീറും. ഇവരുടെ യഥാർഥമായ പേര് വെള്ളിത്തിരയിലെ പേരിൽ നിന്നും വ്യത്യസ്തമാണെന്ന് ഒട്ടുമിക്ക ആൾക്കാർക്കും അറിയാം. തുടക്കകാലത്ത് സ്ഫോടനം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ പേര് സജിൻ എന്നായിരുന്നു എന്ന് എത്ര പേർക്ക് അറിയാം? എന്നാൽ ഇത് മമ്മൂട്ടി പിന്നീട് ഉപേക്ഷിച്ചു.

അബ്ദുൽ ഖാദർ എന്നായിരുന്നു മലയാള ചലച്ചിത്ര മേഖലയെ ഒരു സമയത്ത് അടക്കിവാണ ചിറയിൻകീഴുകാരൻ പ്രേം നസീറിന്റെ പേര്. മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യത ഉണ്ടായിരുന്ന ഒരു നടൻ ആണ് അടൂർ ഭാസി. എന്നാൽ ഹാസ്യ സാമ്രാട്ട് അടൂർ ഭാസിയുടെ ശരിയായ പേര് ഭാസ്കരൻ നായർ എന്നാണ്.

വളരെ സ്വീകാര്യത ഉണ്ടായിരുന്ന മറ്റൊരു ഹാസ്യ താരം ആണ് ബഹദൂർ. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ആകട്ടെ കൊച്ചുമൊയിദീൻ കുഞ്ഞാലു എന്നായിരുന്നു . കടലമ്മ എന്ന ചിത്രത്തിലൂടെ 1963ൽ മലയാള ചലച്ചിത്ര മേഖലയിൽ എത്തിയ ശങ്കരാടിയുടെ ശരിയായ പേര് ചന്ദ്രശേഖര മേനോൻ എന്നാണ് .

കേരള സർക്കാരിന്റെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ഇന്ദ്രൻസിന്റെ യഥാർഥ പേര് കെ സുരേന്ദ്രൻ എന്നായിരുന്നു. എന്നാൽ അദ്ദേഹം ഇന്ദ്രൻസ് എന്ന പേര് ഔദ്യോഗികമായി മാറ്റുകയും പാസ്സ്പോർട്ടിൽ വരെ ഇന്ദ്രൻസ് ആകുകയും ചെയ്തു. ചങ്ക് ഫ്രീക്കന്മാരുടെ ദൈവം അയി കരുതപ്പെടുന്ന 1963ൽ ചലച്ചിത്രമേഖലയിൽ രംഗപ്രവേശനം നടത്തിയ ഫോർട്ടുകൊച്ചി സ്വദേശി കുഞ്ചന്റെ ശരിയായ പേര് മോഹൻദാസ് എന്നാണ്.

കൊച്ചി എന്ന സ്‌ഥലപ്പേരു സ്വന്തം പേരിനോടൊപ്പം നിലനിർത്തിയ ഒറ്റ നടനേയുള്ളു, അത് നമ്മുടെ കൊച്ചിൻ ഹനീഫയാണ്. സലിം അഹമ്മദ് ഘോഷ് എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേരെന്ന് എത്ര പേർക്ക് അറിയാം. ടോം ക്രൂസിനൊപ്പം ഹോളിവുഡിൽ അഭിനയിക്കാൻ വരെ ക്ഷണം കിട്ടിയ ഈയിടെ മരണപ്പെട്ട ശശി കലിംഗയുടെ ശരിയായ പേര് ചന്ദ്രകുമാർ എന്നാണ്. പത്മദളാക്ഷൻ എന്ന പേര് നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ ? കേട്ടിട്ടുണ്ടാകാം ഇടയില്ല. ഇത് ജനപ്രിയ ഹാസ്യ നടൻ കുതിരവട്ടം പപ്പുവിന്റെ യഥാർത്ഥ നാമം ആണ്.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago