Celebrity Special

തന്റെ നായികയാവാൻ വിസമ്മതിച്ച താരങ്ങളെ കുറിച്ച് ഇന്ദ്രൻസ്; അറിഞ്ഞുകൊണ്ട് ആരെങ്കിലും തീവണ്ടിക്ക് തലവെക്കുമോ..!!

മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കേറിയ ഏറ്റവും മികച്ച വേഷങ്ങൾ ചെയ്യുന്ന നടനാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ കൊണ്ട് ചിരിപ്പിച്ചിട്ടുള്ള ഇന്ദ്രൻസ് കാലങ്ങൾ കൊണ്ട് സ്വഭാവ നടനായി മാറുകയായിരുന്നു.

ആദ്യ കാലങ്ങളിൽ സിനിമയിൽ വസ്ത്രാലങ്കാരം ചെയ്തിരുന്ന ഇന്ദ്രൻസ് പിന്നീട് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഇതുവരെ 250 മുകളിൽ സിനിമയിൽ അഭിനയിച്ച ഇന്ദ്രൻസ് സിഐഡി ഉണ്ണികൃഷ്ണൻ ബി എ , ബി എഡ് എന്ന സിനിമയാണ് കരിയറിൽ വഴിത്തിവ് ആകുന്നത്.

എന്നാൽ കോമഡി നടനിൽ നിന്നും 2018 ആകുമ്പോൾ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടുന്നതിലേക്ക് ഇന്ദ്രൻസ് വളർന്നു. ആളൊരുക്കം എന്ന ചിത്രത്തിന് ആയിരുന്നു അവാർഡ്. ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടന്മാരുടെ നിരയിലേക്ക് എത്തി ഇന്ദ്രൻസ്.

ഹോം എന്ന ചിത്രത്തിൽ കൂടി ഇന്ദ്രൻസിന് കിട്ടിയ ഫാൻസ്‌ അത്രക്കും വലുത് ആയിരുന്നു. എന്നാൽ തന്റെ നായികയാകാൻ പല നടിമാരും വിമുഖത കാണിച്ചതായി ഇന്ദ്രൻസ് പറയുന്നു. അവരോടൊന്നും തനിക്ക് ഒരിക്കലും പോലും അതൃപ്തി തോന്നിയിട്ടില്ല.

താനാണ് നായകനെന്ന് അറിഞ്ഞപ്പോൾ മാറി നിന്ന നായികമാരുണ്ട്. ഒരിക്കലും ആ നടിമാരെ കുറ്റം പറയില്ല. ആ.ത്മ.ഹ.ത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തലവെക്കില്ലല്ലോ? ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജിൽ വെച്ച്‌ ഷാരൂഖ് ഖാൻ എടുത്തുയർത്തി എന്നു പറയാനാണോ ഇന്ദ്രൻസ് എടുത്തുയർത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക.

ആ വ്യത്യാസമുണ്ടല്ലോ അതാണ് വ്യത്യാസം. ഈ മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും തനിക്ക് പുത്തരിയല്ല. ചില സിനിമകളുടെ ക്ലൈമാക്സ് സീനിൽ നിന്ന് മാറ്റിയ നിർത്തിയ അനുഭവമുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. പിന്നീടാണ് അതിന്റെ യാഥാർഥ്യം തനിക്ക് മനസിലായത്.

കുട്ടിയമ്മയായി ജീവിക്കാൻ കാരണം ഇന്ദ്രൻസാണ്; അത്രക്കും കംഫർട്ട് ആയിരുന്നു; മഞ്ജു പിള്ള..!!

അതുവരെ കോമാളി കളിച്ച്‌ തലകുത്തി നിൽക്കുന്ന കഥാപാത്രങ്ങളായിരിക്കും തന്റേത്. അങ്ങനെ ഒരു വളർച്ച ഒന്നുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനിൽ കയറി നിൽക്കുമ്പോൾ അതിന്റെ ഗൗരവം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതു മനസിലാക്കിയതോടെ താൻ തന്നെ സംവിധായകനോട് പറഞ്ഞു തുടങ്ങി ഈ സീനിൽ താൻ നിൽക്കാതിരിക്കുന്നതല്ലേ നല്ലത്.

News Desk

Share
Published by
News Desk
Tags: Indrans

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago