മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ ഉള്ള സംവിധായകൻ ആണ് ജയരാജ്, മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ജയരാജിന് മലയാളത്തിലെ ഒട്ടുമിക്ക നടന്മാരെയും നായകന്മാർ ആക്കാൻ കഴിഞ്ഞിട്ടുണ്ട്.
പല ജോണറിൽ ഉള്ള ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജയരാജിന് പക്ഷെ മോഹൻലാൽ ചിത്രങ്ങൾ എന്നും വഴിമാറി നിൽക്കുകയാണ്.
എന്നാൽ അതിനുള്ള കാരണം താൻ തന്നെയാണ് എന്നും ജയരാജ് പറയുന്നു, ദേശാടനം എന്ന ചിത്രത്തിന് ശേഷം ഞാൻ ഒരുക്കാൻ ഇരുന്നത് ലാലേട്ടനെ വെച്ചുള്ള ഒരു സിനിമ ആയിരുന്നു, മഴയുടെ പശ്ചാത്തലത്തിൽ ഉള്ള ചിത്രം, ലാലേട്ടൻ സമ്മതം മൂളി, ചിത്രത്തിന്റെ പാട്ടുകൾ ഒരുക്കി, ലൊക്കേഷൻ തീരുമാനിച്ചു, എന്തിന് കോസ്റ്റ്യും വരെ നോക്കി എന്നാൽ അവസാന നിമിഷം ചിത്രം എന്റെ സ്വകാര്യമായ കാരണങ്ങൾ മൂലം ഉപേക്ഷിക്കേണ്ടി വന്നു.
കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിൽ യാത്രയിൽ ആയിരുന്നു ലാലേട്ടൻ, യാത്ര വെട്ടിക്കുറച്ച് ആണ് തിരിച്ചെത്തിയത്, നാട്ടിൽ എത്തിയപ്പോൾ ആണ് അദ്ദേഹം കാര്യങ്ങൾ അറിയുന്നത്, ഒരേ ഒരു ചോദ്യം മാത്രമായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്, ‘ എന്നോട് ഒന്ന് നേരത്തെ പറയാൻ ആയിരുന്നില്ലേ’ എന്ന്.
ആ ഓർമ്മ ഉള്ളതിനാൽ ആവാം, കുഞ്ഞാലി മരക്കാർ കഥയുമായി അദ്ദേഹത്തിന്റെ അടുത്ത് പോയിട്ട് മൂന്ന് വർഷത്തോളം കഥ അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്നിട്ടും ഒന്നും പറഞ്ഞില്ല, തുടർന്ന് വീരം ചെയ്യാൻ ചോദിച്ചപ്പോഴും ഇതൊക്കെ നടക്കുമോ എന്നതുമാത്രമാണ് അദ്ദേഹം ചോദിച്ചത്, ആദ്യ ചിത്രം നടക്കാതെ പോയതിന്റെ വിഷമം അദ്ദേഹത്തിന്റെ മനസിൽ ഇപ്പോഴും ഉണ്ടാവാം, പക്ഷെ ഒരു അവസരം എനിക്ക് മോഹൻലാൽ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രം ഞാൻ നൽകും.
കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ജയരാജ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…