Top Stories

ആ മോഹൻലാൽ ചിത്രം എട്ട് നിലയിൽ പൊട്ടുമെന്ന് വിതരണക്കാർ; എന്നാൽ സിനിമ ചരിത്ര വിജയമായി മാറി..!!

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരപ്രഭയുള്ള താരമാണ് മോഹൻലാൽ. ഹിറ്റ് ചിത്രങ്ങളുടെ നീണ്ട നിര നോക്കിയാൽ മറ്റൊരു മലയാളി താരത്തിനും മോഹൻലാലിന്റെ ഏഴയലത്ത് എത്താൻ കഴിയില്ല എന്നുള്ളതാണ് നഗ്ന സത്യം. 1986 ൽ പുറത്തിറങ്ങിയ രാജാവിന്റെ മകനിൽ കൂടി സൂപ്പർസ്റ്റാർ പദവി നേടിയ മോഹൻലാൽ. തുടർ വർഷങ്ങളിൽ വമ്പൻ വിജയങ്ങൾ നേടി മുന്നേറി.

പരാജയം ആകും എന്ന് കരുതിയിട്ടും അതിനു മുകളിൽ അപ്രതീക്ഷിത വിജയങ്ങൾ നേടിയ ഒട്ടേറെ ചിത്രങ്ങൾ മോഹൻലാലിനുണ്ട്. അങ്ങനെ ഒരു ചിത്രം ആണ് സിബി മലയിൽ – ലോഹിതദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ ഹിസ് ഹൈനിസ് അബ്ദുള്ള ‘ . അത് വരെ കണ്ട മോഹന്‍ലാലില്‍ നിന്ന് മാറി മറ്റൊരു മുഖം മോഹന്‍ലാലില്‍ ദൃശ്യമായപ്പോള്‍ സിനിമ സാമ്പത്തിക വിജയം സൃഷ്ടിക്കില്ലെന്ന് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത സെവന്‍ ആര്‍ട്സ് മോഹന്‍ ഉള്‍പ്പടെയുള്ളവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

ചടുലമായ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ സംഗീത പ്രാധാന്യമുള്ള ഒരു കുടുംബന്തരീക്ഷത്തിന്റെ കഥയിലേക്ക് വരുമ്പോള്‍ ആളുകള്‍ എങ്ങനെ അതിനെ സ്വീകരിക്കും എന്നായിരുന്നു വിതരണക്കാരുടെ ഭയം. എന്നാല്‍ എല്ലാ വിശ്വാസങ്ങളും കാറ്റില്‍ പറത്തി കൊണ്ട് മോഹന്‍ലാല്‍ ചിത്രം ‘ഹിസ്‌ ഹൈനസ് അബ്ദുള്ള’ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായി മാറി.

നൂറോളം ദിവസം പിന്നിട്ട ചിത്രം മലയാള സിനിമയുടെ മെഗാ വിജയമായപ്പോള്‍ മോഹന്‍ലാലിന്‍റെ കഥാപാത്ര മാറ്റം കണ്ട സിനിമ കൂടിയായി ‘ഹിസ്‌ ഹൈനസ് അബ്ദുള്ള മാറി’. മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സ് നിര്‍മിച്ച ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെ അഭിനയിച്ചിരുന്നു.

നെടുമുടി വേണു തിക്കുറുശ്ശി സുകുമാരന്‍ നായര്‍ കരമന ജനാര്‍ദ്ദനന്‍ ജഗദീഷ് ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ഗൗതമി നായികയായ ചിത്രം സംഗീതത്തിന് പ്രാധാന്യം നല്‍കിയ സിനിമയായിരുന്നു. കൈതപ്രം – രവീന്ദ്രന്‍ ടീമിന്‍റെതായിരുന്നു ഗാനങ്ങള്‍.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago