1990ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ എന്ന ചിത്രത്തിൽ കൂടിയാണ് മനോജ് കെ ജയൻ എന്ന നടൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. സർഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ആയത്. തുടർന്ന് മലയാളത്തിലും അതിന് ഒപ്പം തമിഴിലും തെലുങ്കിലും സജീവമായി മാറാൻ മനോജ് കെ ജയന് കഴിഞ്ഞു.
മലയാളികളുടെ പ്രിയനടി ഉർവശിയെ ആണ് മനോജ് കെ ജയൻ 1999ൽ വിവാഹം ചെയിതത്, എന്നാൽ 11 വർഷങ്ങൾക്ക് ശേഷം 2008ൽ ഇരുവരും വിവാഹ മോചിതർ ആകുക ആയിരുന്നു, തുടർന്ന് 2011ൽ ആശയെ മനോജ് കെ ജയൻ രണ്ടാം വിവാഹം ചെയ്യുക ആയിരുന്നു.
ആശ തന്റെ ജീവിതത്തിൽ എത്തിയതോടെയാണ് താൻ നല്ലൊരു കുടുംബ നാഥൻ കൂടിയായത് എന്ന് മനോജ് കെ ജയൻ പറയുന്നു.
തന്റെ ഭാര്യയെ കുറിച്ച് നൂറു നാവുകൾ ആണ് മനോജ് കെ ജയന് ഇപ്പോൾ, അദ്ദേഹം പറയുന്നത് ഇങ്ങനെ,
ജീവിതം എങ്ങനെ ആകണം എന്നു തന്നെ പഠിപ്പിച്ചത് യഥാർത്ഥത്തിൽ ആശയാണ്, നമ്മൾ എങ്ങനെ ആകണം, ഭാര്യ എന്താകണം, എങ്ങനെ ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്, എന്നൊക്കെ ഒരു സന്ദർഭങ്ങളിലും ആശയാണ് എനിക്ക് പറഞ്ഞു തന്നത്.
എന്നെ മാത്രമല്ല ജീവിച്ചിരുന്ന എന്റെ അച്ഛനെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസ്സിലാക്കി തന്നത് ആശയാണ്. ഉർവശിയുടെ മകൻ ഇടക്ക് കുഞ്ഞാറ്റയെ കാണാൻ ആഗ്രഹം പറയും, അതിനായി കരയും, അപ്പോൾ ഞാൻ അവളെ ഉർവശിയുടെ മകന്റെ അടുത്തേക്ക് അയക്കാറുണ്ട്. ഞാൻ തന്നെ വണ്ടി കയറ്റി വിടും, എനിക്ക് ഉർവശിയോട് യാതൊരു വിധ പിണക്കങ്ങളും ഇല്ല, അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ മകളെ അയാക്കില്ലായിരുന്നു എന്നും മനോജ് കെ ജയൻ പറയുന്നു.
അതുപോലെ ആശയും പറയുന്നു തന്റെ പ്രിയ ഭർത്താവിനെ കുറിച്ച്,
അദ്ദേഹം മികച്ച എല്ലാം കഥാപാത്രങ്ങളും ചെയ്യാൻ കഴിവുള്ള നടൻ ആണെന്ന് പറയാറുണ്ട് പലരും, അതിനേക്കാൾ ഉപരിയായി നല്ലൊരു അച്ഛനാണ്, നല്ലൊരു ഭർത്താവും നല്ലൊരു മകനും ആണ് അദ്ദേഹം.
മാതൃഭൂമി ഗൃഹലക്ഷമിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഈ വെളിപ്പെടുത്തൽ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…