നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജോജു ജോർജ്ജ് ശ്രദ്ധ നേടിയത് ജോസഫ് എന്ന ചിത്രത്തിൽ കൂടിയായിരുന്നു ആ ഒറ്റ ചിത്രത്തിൽ കൂടി നായക നിരയിലേക്ക് പുത്തൻ താരോദയം എത്തുക ആയിരുന്നു എന്ന് തന്നെ പറയാം ജോഷി നാലു വർഷങ്ങൾക്കു ശേഷം വീണ്ടും സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ ജോജു തന്നെ ആയിരുന്നു.
ഇപ്പോഴിതാ ദേശിയ പുരസ്‌കാരം നേടിയപ്പോൾ മോഹൻലാൽ തന്നെ വിളിച്ചതാണ് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവമായി ജോജു പറയുന്നു. അവാർഡ് പ്രഖ്യാപിക്കുമ്പോൾ താൻ ബാംഗ്ലൂർ ആയിരുന്നു എന്ന് ജോജു പറയുന്നു കനത്ത മഴയും വെള്ളപ്പൊക്കവും വീട്ടിലും വെള്ളം കയറി തുടങ്ങിയ സാഹചര്യത്തിൽ ഒറ്റക്ക് റൂമിൽ ഇരിക്കുമ്പോൾ ആണ് ഫോണിൽ ലാലേട്ടന്റെ മസേജ് വരുന്നത് വിളിച്ചിട്ട് കിട്ടുന്നില്ല എന്നായിരുന്നു ലാലേട്ടൻ മെസേജിൽ പറഞ്ഞത്. വല്ലാത്ത വൈബ് തന്നെ ആയിരുന്നു ആ മെസേജ് ലഭിച്ചപ്പോൾ. ജോജു ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇപ്രകാരം ആയിരുന്നു.
ഒരുപാട് ഹാപ്പിനെസ്സ്, എന്റെ ഇതുവരെ ഉള്ളതിൽ ഏറ്റവും ഏറ്റവും സന്തോഷം ഉള്ള മൊമെന്റ് ആയിരുന്നു ലാലേട്ടന്റെ വിളി.
ഞാൻ ആഗ്രഹിച്ച പലരും എന്ന് വിളിച്ചു ഒരു ആശംസയും പറഞ്ഞില്ല. ചിലപ്പോൾ എനിക്ക് ലഭിച്ചത് അവർക്ക് ഇഷ്ടം ആയി കാണില്ല. അല്ലെങ്കിൽ എനിക്ക് അതിനുള്ള അർഹത ഇല്ല എന്ന് തോന്നി കാണും. ഞാൻ അവരിൽ നിന്നും ഒക്കെ ഒരുപാട് പ്രതീക്ഷിച്ചിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…