Top Stories

അവർ വളരെ മോശമായാണ് പെരുമാറിയത് കുറെ ഇൻസൾട്ട് ചെയ്തു; സ്റ്റാർ സിങ്ങർ 2008 ലെ വിജയി സോണിയയുടെ വേദനിക്കുന്ന വെളിപ്പെടുത്തൽ..!!

ഇന്ന് നിരവധി റിയാലിറ്റി ഷോകൾ ഉണ്ടെങ്കിൽ കൂടിയും അതിനേക്കാൾ ഒക്കെ മലയാളി പ്രേക്ഷകർക്ക് റിയാലിറ്റി ഷോ ഹരമായി നിന്ന കാലം ആയിരുന്നു 2005 മുതൽ. അതിലെ ഏറ്റവും വലിയ ഹിറ്റ് ഷോ ആയിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ.

ഈ സംഗീത പരിപാടിയിൽ കൂടി എത്തി, സിനിമ പിന്നണി ഗാന രംഗത്ത് ഇന്നും തിളങ്ങി നിൽക്കുന്ന ഒട്ടേറെ താരങ്ങളുണ്ട്. എന്നാല്‍ സ്റ്റാര്‍ സിങ്ങര്‍ 2008 ല്‍ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ യുവഗായിക സോണിയയെക്കുറിച്ച്‌ പിന്നീട് ആരും അധികമൊന്നും കേട്ടില്ല.

വലിയ അഭിനന്ദനങൾ ഒക്കെയും ആ കാലത്ത് ഉണ്ടായി എങ്കിൽ കൂടിയും തനിക്ക് എങ്ങും എത്താൻ കഴിഞ്ഞില്ല എന്നാണ് താരം പറയുന്നത്. അതിനൊപ്പം തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ആ ദുരവസ്ഥയെ കുറിച്ചും താരം മനസ്സ് തുറന്നു.

സോണിയയുടെ വാക്കുകൾ ഇങ്ങനെ,

“സ്വാതി തിരുന്നാള്‍ മ്യൂസിക് കോളജില്‍ പഠിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു. എന്റെ ചേച്ചിയും അവിടെയാണ് പഠിച്ചത്. അങ്ങനെ അവിടെ ചേര്‍ന്നു. രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്തത്. അധ്യാപകരും പ്രിന്‍സിപ്പലുമൊക്കെ വലിയ സപ്പോര്‍ട്ടായിരുന്നു.

അങ്ങനെയാണ് റീ അഡ്മിഷന് ശ്രമിച്ചത്. ലതിക ടീച്ചര്‍ വലിയ സപ്പോര്‍ട്ട് നല്‍കി. പക്ഷേ ഞാന്‍ ചെല്ലുമ്ബോള്‍ പ്രിന്‍സിപ്പല്‍ മാറി പുതിയ ഒരാള്‍ വന്നിരുന്നു. അവര്‍ വളരെ മോശമായാണ് പെരുമാറിയത്. ‘അങ്ങോട്ട് മാറി നില്‍ക്ക് കൊച്ചേ…’ എന്നൊക്കെ പറഞ്ഞ് കുറേ ഇന്‍സള്‍ട്ട് ചെയ്തു. കുറേ ഇട്ട് ഓടിച്ചു. അത് കണ്ടപ്പോള്‍ ലതിക ടീച്ചറിനും സങ്കടമായി. ടീച്ചര്‍ പറഞ്ഞിട്ടാണ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ എം.എ കഴിഞ്ഞു.’ സോണിയ പറഞ്ഞു.

സ്റ്റാർ സിംഗറിലെ വലിയ വിജയം ഒക്കെ കഴിഞ്ഞപ്പോൾ തന്നെ തേടി ഒട്ടേറെ അവസരങ്ങൾ വരും എന്നൊക്കെയാണ് കരുതിയത് എങ്കിലും അവസ്ഥ ദയനീയം ആയിരുന്നു എന്നും വിജയ് സേതുപതിയുടെ ഒരു സിനിമയില്‍ പാടിയെങ്കിലും പടം ഇതുവരെ റിലീസാകാതിരുന്നത് കൊണ്ട് ഗുണം ഉണ്ടായില്ല.

‘കൊച്ചടയാനി’ല്‍ റഹ്മാന്‍ സാറിനു വേണ്ടിയും ‘ഷമിതാബി’ല്‍ രാജ സാറിനു വേണ്ടിയും കോറസ് പാടിയത് ഒഴിച്ചാല്‍ സിനിമയില്‍ നല്ല അവസരങ്ങള്‍ ഒന്നും സോണിയയ്ക്ക് ലഭിച്ചില്ല. ആലപ്പുഴ സ്വദേശിയായ സോണിയയുടെ അമ്മ കൃഷ്ണവേണിയും അമ്മയുടെ അച്ഛന്‍ ഗണപതി ആചാരിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛന്‍ ശശിധരന്‍.

ഞാന്‍ കരിയറില്‍ വിജയിക്കണം എന്ന് എന്നെക്കാള്‍ ആഗ്രഹിക്കുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും പൂര്‍ണ്ണ പിന്തുണയോടെ നില്‍ക്കുന്നതും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് ആമോദാണെന്നും സോണിയ പറയുന്നു. വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago