ആ സംഭവം പറഞ്ഞപ്പോൾ കുറെ അമ്മമാർ കെട്ടിപ്പിടിച്ചു പറഞ്ഞു സത്യമാണെന്ന്; സയനോര ഫിലിപ്പ് പറയുന്നു..!!

വേറിട്ട ശബ്ദ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ഗായികയാണ് സയനോര. വെസ്റ്റേൺ സ്റ്റൈൽ ഗാനങ്ങൾക്ക് മധുരമായി പാടാൻ കഴിയുന്ന മലയാളികൾക്ക് ഇഷ്ടമുള്ള ഗായികമാരിൽ ഒരാൾ. ഗായിക എന്ന ലേബൽ കൂടാതെ കുട്ടൻപിള്ളയുടെ ശിവരാത്രി ആഹാ എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായികയുടെ കുപ്പായം കൂടി തുന്നിയിട്ടു താരം.

അതിനൊപ്പം തന്നെ ഹേയ് ജൂഡ് എന്ന ചിത്രത്തിൽ തൃഷക്ക് വേണ്ടി ശബ്ദം നൽകിയതും സയനോര ആയിരുന്നു. ഗായികയായും സംഗീത സംവിധായക ആയും ഒക്കെ തിളങ്ങിയപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് താരം പറയുന്നത്, ജിമ്മിൽ ട്രൈനിങ്ങിന് ചെല്ലുമ്പോൾ ആണ് ട്രൈനെറെ കണ്ടു താൻ ഫ്‌ളാറ്റായി പോയി എന്നും പിന്നെ മുടങ്ങാതെ ജിമ്മിൽ പോയി എന്നും താരം ആഷിയോട് ഒരിക്കൽ ഞാൻ ആശിയോട് പറഞ്ഞു.

‘എനിക്ക് കല്യാണം ആലോചിക്കുണ്ട്, റുമേഴ്‌സ് ആവശ്യം ഇല്ല. ഇനി ഞാൻ ഇതിനെ കുറിച്ച് പറയില്ല എന്നും പറഞ്ഞു. എന്നാൽ ആഷി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു എന്നും സയനോര പറയുന്നു. ‘എന്റെ വീട്ടിലേക്ക് വരൂ അച്ഛനും അമ്മയും ആയി സംസാരിക്കൂ അവർക്ക് ഇഷ്ടമായാൽ വിവാഹം കഴിക്കാം അപ്പോൾ റുമേഴ്‌സ് ഉണ്ടാവില്ലല്ലോ എന്നായിരുന്നു’ മറുപടി. അത് ഒരു പ്രൊപോസൽ ആയിരുന്നു.

കറുപ്പിന്റെ നിറത്തിന്റെ പേരിൽ താൻ ഏറെ ക്രൂശിക്കപ്പെട്ടിട്ടുണ്ട് എന്നാണ് താരം പലപ്പോഴും പറയുന്നത്. വിവാഹ സമയത്തും അങ്ങനെ ഉള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്നാൽ അതൊക്കെ താൻ സെന്റിമെന്റ് ലഭിക്കാൻ പറയുന്നത് അല്ല എന്നും ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.

പാട്ടുകാരിയായ ശേഷം എന്റെ സ്കൂളിൽ അതിഥിയായി പോയി. ആഷി പറഞ്ഞു പഴയ അനുഭവം പറയണം നിന്നെപ്പോലെ എത്രയോ കുട്ടികള്‍ വിഷമിക്കുന്നുണ്ടാകും. അവർക്കു വേണ്ടി പറയണം എന്ന്. ഞാനാ സംഭവം പറഞ്ഞപ്പോൾ കുറേ അമ്മമാർ വന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു മോൾ പറഞ്ഞതെല്ലാം വളരെ ശരിയാണ് എന്ന്.

ആവശ്യമില്ലാത്ത കുറെ ചിന്തകൾ സമൂഹം കുത്തിവയ്ക്കുന്നുണ്ട്. മെലിഞ്ഞ് വെളുത്താൽ സുന്ദരി തുടങ്ങി കുറേ സങ്കൽപങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ധൈര്യമായി പറയും വെളുക്കേണ്ട എന്ന്. – സയനോര പറയുന്നു.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago