മമ്മൂട്ടി ആരാധികയായ അനു സിത്താരയുടെ ഏറ്റവും വലിയ ആഗ്രഹം മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത്; അനുവിന്റെ വാക്കുകൾ ഇങ്ങനെ..!!

133

മലയാള സിനിമയിലെ ശാലീന സൗന്ദര്യത്തിന്റെ യഥാർത്ഥ ഉദാഹരണമാണ് അനു സിത്താര, മലയാള സിനിമയിൽ നിറ സാന്നിധ്യം ആയി തുടർന്ന അനു മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ജയറാം, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുക എന്നുള്ളതാണ് എന്ന് അനു സിത്താര പറയുന്നു. കൂടെ മോഹൻലാലിന് നേരിൽ കാണാൻ പോയ കഥയും അനു സിത്താര പങ്കുവെച്ചു.

റെഡ് വൈൻ എന്ന ചിത്രത്തിൽ ലൊക്കേഷനിൽ വെച്ചാണ് താൻ ലാലേട്ടനെ ആദ്യമായി കണ്ടത് എന്നും ആരാധന തലക്ക് പിടിച്ചപ്പോൾ ആണ് ചിത്രത്തിന്റെ ലൊക്കേഷൻ തേടിപ്പിടിച്ച് എത്തിയ അനു സിത്താര ലാലേട്ടന് ഒപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്.

കടുത്ത മമ്മൂട്ടി ആരാധികയാണ് എന്ന് പലപ്പോഴും പറഞ്ഞിട്ട് ഉള്ള അനു സിത്താര, നിരവധി മമ്മൂട്ടി ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്, എന്നാൽ തന്റെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം ലാലേട്ടന് ഒപ്പം അഭിനയിക്കുക എന്നും അനു സിത്താര പറയുന്നു.