കിരീടം തെലുങ്കിൽ എത്തിയപ്പോൾ നാല് ഡ്യൂയറ്റ് സോങ്ങുകൾ; വാണി വിശ്വനാഥ്..!!

75

 

വാണി വിശ്വനാഥ്, മലയാള സിനിമയിലെ പോലീസ് വേഷങ്ങൾ അടക്കം ചെയ്ത് കയ്യടി നേടിയ നടിമാരിൽ ഒരാൾ ആണ്, നടനും സംവിധായകനുമായ ബാബുരാജ് ആണ് വാണിയുടെ ഭർത്താവ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള വാണി വിശ്വനാഥ് ആയിരുന്നു മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന മോഹൻലാൽ നായകനായി എത്തിയ കിരീടത്തിന്റെ തെലുങ്ക് പതിപ്പിൽ പാർവതിയുടെ വേഷത്തിൽ എത്തിയത്.

വാണി വിശ്വനാഥ് പറയുന്നത് ഇങ്ങനെ,

മലയാളികളെ കരയിപ്പിച്ച ചിത്രമായിരുന്നു കിരീടം, അതിന്റെ തെലുങ്ക് പതിപ്പിൽ എത്തുമ്പോൾ സന്തോഷം ആയിരുന്നു, പാർവതിയുടെ വേഷം ആയിരുന്നു തനിക്ക്, ലൊക്കേഷനിൽ എത്തിയപ്പോൾ സംവിധായകൻ ആദ്യം പറഞ്ഞത് സോങ് ഷൂട്ട് ചെയ്യാം എന്നായിരുന്നു, ‘ കണ്ണീർ പൂവിന്റെ കവിളിൽ’ എന്ന ഗാനം ആണോ എന്നുള്ള ചോദ്യത്തിന് കിട്ടിയ മറുപടി അല്ല എന്നും ചിത്രത്തിന്റെ ആദ്യ പാർട്ടിൽ നാല് ഹോട്ട് പ്രണയ ഗാനങ്ങൾ ഉണ്ടെന്നും അതിനുള്ള വേഷങ്ങൾ ധരിച്ച് എത്താനും ആയിരുന്നു നിർദ്ദേശം, ഇത്തരത്തിൽ ഒരു ചിത്രത്തിൽ ഇങ്ങനെ ഉള്ള നാല് ഗാന രംഗങ്ങൾ അഭിനയിച്ചപ്പോൾ പിന്നെ ബാക്കി ഉള്ള ചിത്രങ്ങളെ കുറിച്ച് വിവരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും 50 ചിത്രങ്ങളിൽ നിന്നും ആയി 200ന് മുകളിൽ ഗാന രംഗങ്ങളിൽ അഭിനയിച്ചിരുന്നു എന്നും വാണി പറയുന്നു.