താൻ ഒരു സിനിമ നടിയായി എത്താൻ കാരണം സന്തോഷ് പണ്ഡിറ്റ്; ഗ്രെസ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ..!!

133

മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിലേക്ക് ഒരാൾ കൂടി എത്തുകയാണ്, കുമ്പളങ്ങി നൈറ്റസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ സിമി മോൾ എന്ന ഫഹദ് കഥാപാത്രം വിളിക്കുന്ന ഗ്രെസ് ആന്റണിയെ അങ്ങനെ സിനിമ കണ്ട ആരും തന്നെ മറക്കാൻ ഇടയില്ല.

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കൂടിയാണ് ഗ്രെസ് സിനിമയിൽ എത്തുന്നത്, ഹാപ്പി വേഡിങിന്റെ ചിത്രത്തിന്റെ ഓഡിഷൻ സമയത്ത് സീനിയേഴ്സ് റാഗിംഗ് ചെയ്യുമ്പോൾ ഒരു പാട്ട് പാടുന്ന സീൻ അഭിനയിക്കാൻ ആണ് പറഞ്ഞത്.

ഹരിമുരളീരവം പാടാൻ ആണ് താൻ ആദ്യം ഉദ്ദേശിച്ചിരുന്നത് എന്നും എന്നാൽ പിന്നീട് സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ ‘രാത്രി ശിവരാത്രി’ എന്ന ഗാനം പാടുക ആയിരുന്നു എന്നും തന്റെ കരിയർ തെളിഞ്ഞത് ആ പാട്ട് അന്ന് പാടിയത് കൊണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ താൻ എന്നും സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ പാട്ടുകളോടും കടപ്പെട്ടിരിക്കും എന്നും ഗ്രെസ് പറയുന്നു.