എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരും ഉള്ളൂ; മീരാ ജാസ്മിന്റെ വാക്കുകൾ..!!

73

2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമക്ക് വേണ്ടി ലോഹിതദാസ് കണ്ടെത്തിയ മികച്ച നടിയാണ് മീര ജാസ്മിൻ. ദിലീപിന്റെ നായികയായി ആണ് ആദ്യ രണ്ട് ചിത്രങ്ങൾ ചെയ്തത് എങ്കിൽ കൂടിയും മോഹൻലാൽ കഴിഞ്ഞേ തനിക്ക് മറ്റാരും ഉള്ളൂ എന്നാണ് മീര പറയുന്നത്.

ഒരു വട്ടം മികച്ച നടിക്ക് ഉള്ള ദേശിയ അവാർഡ് നേടിയ മീര ജാസ്മിൻ രണ്ട് വട്ടം മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

മോഹൻലാലിന് ഒപ്പം ചിത്രങ്ങൾ ചെയ്തിട്ടുള്ള മീര ജാസ്മിൻ, കൈരളി ടിവിയിലെ ജെ ബി ജംക്ഷൻ എന്ന പരിപാടിയിൽ ആണ് മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നത്.

” നമ്മൾ എപ്പോഴും ഹോളിവുഡ് നടന്മാരെ കുറിച്ച് പറയും, എന്നാൽ മോഹൻലാൽ ഗ്രെറ്റ് ആക്ടർ ആണ്, ലോകത്തിലെ മികച്ച അഞ്ച് നടന്മാരിൽ ഒരാൾ.

ടോപ്പ് ഫൈവ് എന്നുപോലും പറയാൻ പാടില്ല, അങ്ങനെ അദ്ദേഹത്തിന്റെ കാലിബർ അളക്കാൻ കഴിയില്ല, കാരണം അത്രയും വലിയ നടനാണ് മോഹൻലാൽ, ഇന്ത്യൻ സിനിമളെ കുറിച്ച് പറയുമ്പോൾ ബോളിവുഡിനെ കുറിച്ച് പറയും, സത്യത്തിൽ അങ്ങനെ പറയുമ്പോൾ വിഷമം തോന്നാറുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച നടൻ ആണ് മോഹൻലാൽ, ഇന്ത്യൻ നടന്മാരെ കുറിച്ച് പറയുമ്പോൾ ബോളിവുഡ് നടനായ അമിതാബ് ബച്ചനെ കുറിച്ചൊക്കെ പറയുകയും അദ്ദേഹത്തെ ഇഷ്ടമാണെങ്കിൽ കൂടിയും ലാലേട്ടൻ കഴിഞ്ഞേ എനിക്ക് മറ്റൊരു നടൻ ഉള്ളൂ – മീര ജാസ്മിന്റെ വാക്കുകൾ.