കാശും വരില്ല, കടവും തീരില്ല; കലണ്ടർ ഈ ദിക്കിൽ ആണെങ്കിൽ; കലണ്ടർ എവിടെ വെക്കണമെന്ന് അറിയാം..!!

224

കലണ്ടർ എന്നത് എല്ലാ വീട്ടിലും ഉള്ള സാധനം ആണ്. ദിവസങ്ങൾ അറിയാനും അവധികൾ അറിയാനും എല്ലാം നമ്മൾ വീട്ടിൽ കൂടുതലായി ഉപയോഗിക്കുന്നത് കലണ്ടർ തന്നെയാണ്. കലണ്ടർ ഒന്ന് കയ്യിൽ കിട്ടിയിട്ട് വേണം വരാൻ ഇരിക്കുന്ന വർഷത്തെ അവധികൾ നോക്കാൻ എന്നുള്ളത് തന്നെയാണ് പലരും അത് ഉപയോഗിക്കുന്നത്. കലണ്ടർ നോക്കിയാൽ അവധി ദിവസങ്ങൾ മുഹൂർത്തങ്ങൾ വിശേഷ ദിവസങ്ങൾ എന്നിവ മാത്രമാണ് അറിയാൻ കഴിയുക എന്ന് വിചാരിച്ചാൽ തെറ്റി.

വാസ്തു പരമായി കലണ്ടർ കൃത്യമായി തൂക്കുന്നതിനും അതിന്റെ സ്ഥാനത്തിനും നിരവധി ഗുണ ഫലങ്ങൾ ഉണ്ട്. സമയത്തെയും കാലത്തെയും സൂചിപ്പിക്കാനും അവയെ കൃത്യമായി പ്രയോജനപ്പെടുന്നതിനും നമ്മൾ കലണ്ടർ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ അവ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ നിന്നും ചില ഗുണ ഫലങ്ങൾ ലഭിക്കും. ഗുണപരമായ മാറ്റങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നമുക്ക് ഏറെ ഗുണങ്ങൾ ഉണ്ടാക്കും.

കിഴക്ക് അഭിമുഖം ആയി കലണ്ടർ സ്ഥാപിക്കുന്നത് ഗുണഫലങ്ങൾ പ്രധാനം ചെയ്യുന്നു എന്നാണ് കരുതപ്പെടുന്നത്. വളർച്ചയെയും വിജയത്തെയും സൂചിപ്പിക്കുന്ന ഭാഗം ആണ് കിഴക്കു. അതുകൊണ്ടു തന്നെ കിഴക്ക് അഭിമുഖമായി കലണ്ടർ സ്ഥാപിക്കുന്നത് ഗുണം ചെയ്യും. സൂര്യോദയം പതിപ്പിച്ച കലണ്ടർ ആണ് സ്ഥാപിക്കുന്നത് എങ്കിൽ ഭാഗ്യം ഇരട്ടിയായി ലഭിക്കുമെന്നാണ് വിശ്വാസം. ഊർജത്തിന്റെ സ്വാഭാവിക പ്രചാരണം ഉള്ള ദിക്കാണ് പടിഞ്ഞാറു. ഈ ഭാഗത്തിന് അഭിമുഖം ആയി കലണ്ടർ സ്ഥാപിക്കുന്നത് ബിസിനസ് സംബന്ധമായ ഉയർച്ചക്ക് കാരണം ആകും. വ്യാപാര സ്ഥാപനങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് വളരെ ഉത്തമം ആണ്.

കലണ്ടറിൽ അനാവശ്യമായി എഴുത്തുകുത്തുകൾ നടത്തുന്നത് നല്ലതല്ല. തെക്കുഭാഗത്തിന് അഭിമുഖമായി കലണ്ടർ സ്ഥാപിക്കുന്നത് പൊതുവെ ശുഭകരമായി കണക്കാറില്ല. സാമ്പത്തിക നഷ്ടത്തിനും ധനാഗമനത്തിനും ഇത് മോശം ആയി ബാധിക്കും. കൂടാതെ കുടുംബ നാഥന് പല തരത്തിൽ ഉള്ള ദോഷങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവും. കുബേരന്റെ ദിക്കാണ് വടക്കു. അതായത് ഒരു വീടിന്റെയോ സ്ഥാപനത്തിന്റെയോ വടക്കു ദിക്ക് അവിടത്തെ സമ്പത്തുമായി ബന്ധപ്പെട്ട് ഇരിക്കുന്നു. വടക്കു അഭിമുഖം ആയി കലണ്ടർ സ്ഥാപിക്കുന്നത് ഉത്തമം ആയി കണക്കാക്കുന്നു.

ആരുടെ എങ്കിലും വിവാഹ ഫോട്ടോയോ വെള്ളച്ചാട്ടത്തിന്റെയോ ജലാശയങ്ങളുടെയോ ചിത്രങ്ങൾ പച്ച നിറങ്ങൾ കൂടുതൽ ഉള്ള ചിത്രങ്ങളുള്ള കലണ്ടർ വെക്കുന്നത് നല്ലതാണ്.