ആരാധകരുടെ മോശം പെരുമാറ്റം; മനസ്സ് തകർന്ന് വിനീത് ബ്ലാസ്റ്റേഴ്‌സ് വിടുന്നു..!!

32

ഐ എസ് ലിന്റെ ഈ സീസണിൽ അത്ര നല്ല വാർത്തകൾ അല്ല ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും വരുന്നത്, ആറു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒരു ജയവും ഒരു തോൽവിയും നാല് സമനിലയും ആണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്, വിജയങ്ങൾക്ക് ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടും അതെല്ലാം തുലച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. സ്വന്തം മൈതാനത്ത് നടന്ന മൂന്ന് മത്സരങ്ങളും വിജയിക്കാൻ കഴിയാതെ നിൽക്കുകയാണ് ബ്ളാസ്റ്റെഴ്‌സ്.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ടീം മാനേജ്‌മെന്റ് നും സങ്കടം നൽകുന്ന ഒരു വാർത്ത എത്തിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം പകുതിയിൽ എഴുപത്തിയഞ്ചു മിനിറ്റുകൾ ശേഷം ഗോൾ അടിക്കുകയും ഗോൾ മാന്തികനുമായ സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്നു സൂചനകൾ നൽകിയത്.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സികെ ഇത് തന്റെ അവസാന സീസണ് ആയിരിക്കും എന്ന് സൂചനകൾ നൽകിയത്. കഴിഞ്ഞ മത്സരത്തിൽ അടക്കം ഗോൾ മിസ് ചെയ്ത വിനീതിനെയും കുടുംബത്തെയും ഒരു വിഭാഗം ആരാധകർ കടന്നാക്രമണം നടത്തിയത്, ഈ വിഷയത്തിൽ താൻ ഏറെ ദുഃഖിതൻ ആന്നെന്നാണ് സി കെ പറയുന്നത്.

ഓരോ കളിക്കാരനും മോശം സമയവും നല്ല സമയവും ഉണ്ടാകാം. അതുപോലെ ടീമിനും. എല്ലാ സമയത്തും പിന്തുണയോടെ കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ ആരാധകർ എന്നും വിനീത് പറയുന്നു.

ഇതുവരെയുള്ള എല്ലാ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച താരമാണ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ സി കെ വിനീത്.

Facebook Notice for EU! You need to login to view and post FB Comments!