സിസേറിയന് സമ്മതിക്കാത്ത ഭർത്താവ്; വേദന കടിച്ചമർത്തിയ ഒരമ്മയുടെ കുറിപ്പ്..!!

പണ്ട് കാലത്ത് അമ്മമാർ പറയുന്ന ഒരു കാര്യമുണ്ട്, പ്രസവ വേദന അറിഞ്ഞാലെ അമ്മയുടെ കഷ്ടപ്പാടുകൾ അറിയൂ എന്നു, എന്നാൽ മറ്റു ചിലർക്ക് ഒരു തെറ്റിദ്ധാരണയുണ്ട്, മക്കളോട് അമ്മക്ക് സ്നേഹം തോന്നനമെങ്കിൽ വേദനയുടെ പരലോകം കണ്ടു പ്രസവിക്കണം പോലും, ഈ ധാരണകൾക്ക് അല്ലെങ്കിൽ തെറ്റിദ്ധാരണ നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങൾ ഈ പോസ്റ്റ് തീർച്ചയായും വായിക്കുക…

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഞാൻ ചെല്ലുമ്പോൾ അവളും കുഞ്ഞും ഉറങ്ങുകയായിരുന്നു. പ്രസവിച്ച ഉടനെ അമ്മയെയും കുഞ്ഞിനേയും കാണാൻ പോവുന്ന ആചാരം ഞാൻ നിർത്തിയത് അമ്മയായ ശേഷമാണ്. അപ്പോഴാണല്ലോ മനസ്സിലായത് കാഴ്ച്ചക്കാർ അമ്മയ്ക്കും കുഞ്ഞിനും ആഹ്ളാദമല്ല ബുദ്ധിമുട്ടാണെന്ന്. ഇത് പക്ഷെ അവൾ വിളിച്ചതാണ്. അരികിൽ ചെന്ന് തൊട്ടപ്പോൾ അവൾ കണ്ണ് തുറന്നു.

ഇതാ അഞ്ചു വർഷം കാത്തിരുന്നുണ്ടായ എന്റെ കണ്മണി എന്നവൾ പറയുമെന്ന പ്രതീക്ഷ തെറ്റിച്ച് എന്റെ കൈ പിടിച്ച് അടുത്തിരുത്തി അവൾ ചോദിച്ചത് എനിക്കൊരു ജോലി കിട്ടുമോ എന്നാണ്. ഇപ്പോഴോ എന്ന് ഞാൻ അല്ല മൂന്ന് മാസം കഴിയുമ്പോൾ. എഞ്ചിനീയറിംഗ് കഴിഞ്ഞു ഇത്രയും കാലം വെറുതെ ഇരുന്ന ഇവൾക്കെന്താ ഇപ്പോൾ ഇങ്ങനെ എന്ന എന്റെ ഭാവം കണ്ടിട്ടാവാം അവൾ തുടർന്നു.അയാൾക്കൊപ്പം ഞാനിനി പോവുന്നില്ല. അയാളെന്നു അവൾ പറഞ്ഞത് ഏട്ടൻ എന്ന് വിളിച്ചു കൊണ്ടിരുന്ന ഭർത്താവിനെയാണ്.

അവളുടെ മാനസിക നിലയ്ക്ക് എന്തേലും പറ്റിയോ എന്ന സംശയത്തിൽ ഞാനവളുടെ കൈകൾ മുറുകെ ചേർത്ത് പിടിച്ചു.കണ്ണുകൾ നിറഞ്ഞൊഴുകി. ഇടറിയ ശബ്ദത്തിൽ വാക്കുകളും. ഗർഭിണി ആയതുമുതൽ അവൾക്കു നടുവേദന ഉണ്ടായിരുന്നു. പ്രസവം അടുക്കാറായപ്പോൾ അത് വല്ലാതെ കൂടി. പ്രസവ വേദന വന്നപ്പോൾ നടുവേദനയും കൂടി.അഞ്ചു മണിക്കൂർ വേദന കൊണ്ട് പിടഞ്ഞു.

അവളുടെ പിടച്ചിൽ കണ്ടു നിൽക്കാനാവാതെ ഡോക്ടർ ഇടയ്ക്കിടെ വന്നു സിസേറിയൻ നോക്കാമെന്നു പറഞ്ഞെങ്കിലും ഭർത്താവിന് നിർബന്ധം നോർമൽ ഡെലിവറി വേണമെന്ന്. (സുഖ പ്രസവമെന്ന പ്രയോഗം ഒഴിവാക്കുന്നു. അത്ര സുഖമല്ല പ്രസവം എന്ന് അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്.) സിസേറിയൻ ദൈവ ഹിതത്തിനു എതിരാണത്രെ. അവൾ കരഞ്ഞു പറഞ്ഞിട്ടും അയാൾ കേട്ടില്ല.

വേദനിച്ചു വേദനിച്ചു അവസാനം കുഞ്ഞിന് ജന്മം നൽകിയപ്പോൾ അവൾ ആഗ്രഹിച്ചത് അഞ്ചു വർഷം കാത്തിരുന്ന കൺമണിയെ കാണാനല്ല. അവളുടെ കണ്ണുകൾ എന്നന്നേയ്ക്കുമായി അടഞ്ഞു പോവണേ എന്നായിരുന്നു. അയാളെ കാണേണ്ടി വരുന്നത് അവൾക്ക് ആലോചിക്കാനേ വയ്യായിരുന്നു.

റൂമിലെത്തിയതും അവൾ അയാളോട് പറഞ്ഞു ഇനി നിങ്ങൾക്കൊപ്പം ഒരു ജീവിതമില്ലെന്ന്. അപ്പോഴും നിലച്ചിട്ടില്ലാത്ത വേദനയുടെ പിടച്ചിലിൽ പുലമ്പുന്നതായിരിക്കും അവളെന്ന് അയാളും വീട്ടുകാരും കരുതി. തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിഞ്ഞതോടെ അയാൾ കുട്ടിയ്ക്ക് മേൽ അവകാശം പറഞ്ഞു തുടങ്ങി.

കുഞ്ഞെന്ന വികാരത്തിന് മുന്നിൽ അവൾ തോൽക്കുമെന്ന് അയാൾ കരുതി കാണണം. സന്തോഷം നിങ്ങൾ കൊണ്ട് പോയി വളർത്തിക്കോളൂ എന്ന് അവൾ പറഞ്ഞപ്പോൾ അയാൾ കീഴടങ്ങി. മുലയൂട്ടൽ കഴിയുന്നത് വരെ അവൾക്കൊപ്പം നിൽക്കട്ടെ കുഞ്ഞെന്ന നിലപാടിലാണ് അയാൾ ഇപ്പോൾ. എന്ത് ഭംഗിയുള്ള ജീവിതമായിരുന്നു കാണുമ്പോൾ.

അതുകൊണ്ടു തന്നെ അവളുടെ തീരുമാനം അറിയുന്നവരൊക്കെ അവളെ കുറ്റപ്പെടുത്തി ഈ ചെറിയ കാരണത്തിന്റെ പേരിൽ അയാളെ വേണ്ടെന്നു വയ്ക്കുന്നത് അഹങ്കാരമാണെന്ന്. കാണുന്നവർക്കു ആ ജീവിതത്തിനു ഭംഗി തോന്നിയത് അയാളുടെ ഇഷ്ട്ടങ്ങളിലേയ്ക്ക് അവൾ മാറിയത് കൊണ്ടാണ്. അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒക്കെ അവൾ മറന്നത് കൊണ്ടാണ്. നട്ടുച്ചയാണെന്നറിയാമായിരുന്നിട്ടും അയാൾ രാത്രിയാണെന്നു പറഞ്ഞാൽ അതെ എന്നവൾ സമ്മതിച്ചത് കൊണ്ടാണ്.

കരഞ്ഞു കൊണ്ടേയിരിക്കുന്ന അവളെ നെഞ്ചോടു ചേർത്ത് പിടിച്ചപ്പോൾ എനിയ്ക്കു മനസ്സിലാവുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ വേദനയുടെ പിടച്ചിലും , സംഘർഷവും , നിസ്സഹായതയും. അമ്മ പറയുന്നുണ്ടായിരുന്നു അവളുടെ പിടച്ചിൽ കണ്ടു നിൽക്കാനേ എനിയ്ക്കായുള്ളൂ എന്ന്. തീരുമാനം അവനല്ലേ എടുക്കേണ്ടത്. അതെ നമ്മുടെ സമൂഹം അങ്ങനെയാണല്ലോ.

അവളെ സംബന്ധിക്കുന്ന എന്ത് തീരുമാനവും എടുക്കേണ്ടത് അവനാണല്ലോ. വിവാഹം വരെ അച്ഛനോ ഏട്ടനോ ശേഷം ഭർത്താവും. അവളുടെ ശരീരമായിരുന്നു. അവൾക്കു ബോധവുമുണ്ടായിരുന്നു.അവളുടെ സമ്മതം മതിയായിരുന്നില്ലേ ഡോക്ടർക്ക്.

എന്തിനായിരുന്നു ഡോക്ടർ അവളെ വേദനയ്ക്ക് വിട്ടു കൊടുത്തു അയാളുടെ സമ്മതവും കാത്തിരുന്നത്. എന്നിട്ടും ചിലർ വളരെ നിഷ്കളങ്കരായി ചോദിയ്ക്കും എന്ത് സ്വാതന്ത്ര്യമാണ് പെണ്ണുങ്ങൾക്ക് വേണ്ടതെന്ന്. ഇതാ ഇതുപോലെ ഇനിയും സ്വാതന്ത്ര്യത്തിനു കടന്നു ചെല്ലാൻ പറ്റിയിട്ടില്ലാത്ത ഒരുപാട് ഇടങ്ങളുണ്ട് അവളുടെ ജീവിതത്തിൽ.

ചേർത്തുപിടിക്കാൻ ഒപ്പം നിൽക്കാൻ ആരുമില്ലാതിരിക്കുന്ന നിസ്സഹായതയിൽ മനസ്സ് ഇടറിപ്പോയ പെൺകുട്ടികളെ ഏറെ കണ്ടതുകൊണ്ട് തന്നെ ഒപ്പമുണ്ടാവും എന്ന ഉറപ്പ് കൊടുത്തിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത് .

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago