ഹൃദയാഘാതവും കൊളസ്ട്രോളും; ജീവൻ അപഹരിക്കുന്ന ഇവയെ കുറിച്ച് ഒരു വൈറൽ കുറിപ്പ്..!!

ഹൃദയാഘാതവും അതിനുള്ള കാരണങ്ങളും പലവിധം ആണ്, വാർത്തകൾ എന്നും നമുക്ക് മുന്നിൽ എത്തുമ്പോഴും ഇത് എന്താണ് എന്നും എങ്ങനെയാണ് ഉണ്ടാകുന്നത് എന്നും എന്താണ് ഇതിനുള്ള കാരണങ്ങൾ എന്നും പലർക്കും അറിയാത്ത കാര്യങ്ങൾ ആണ്, ഇതിനെ കുറിച്ച് ജോമോൾ ജോസഫ് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ജോമോൾ ജോസഫ് എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ,

ഹൃദയാഘാതവും കൊളസ്ട്രോളും..

ഇന്ത്യൻ രാഷ്ട്രീയത്തിലെ എന്റെ പ്രിയ്യപ്പെട്ട നേതാവ് സുഷമാ സ്വരാജ് ഹൃദയാഘാതം മൂലം മരിച്ചു എന്ന് കേട്ടപ്പോൾ നിരവധിപേരുടെ ജീവനെടുക്കുന്ന വില്ലനായ ഹൃദയാഘാതത്തെ കുറിച്ച് ഒന്ന് മനസ്സിലാക്കാം എന്നുകരുതി. ഈ മനസ്സിലാക്കലുകളാണ് എന്നെ കൊളസ്ട്രോളിലേക്കും കൊളട്സ്ട്രോളും ഹൃദയവുമായുള്ള ‘അവിഹിത’ ബന്ധങ്ങളിലേക്കും എന്നെ എത്തിച്ചത്. നമ്മൾ സ്ഥിരമായി കേൾക്കുന്ന വാർത്തയും മരണകാരണവും ആണ് ഹൃദയാഘാതം, എന്നാൽ എന്താണ് ഈ ഹൃദയാഘാതത്തിന് കാരണം എന്ന് നമ്മൾ ചിന്തിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടോ എന്നത് സംശയമാണ്.

കൊളസ്ട്രോൾ

കൊളസ്ട്രോൾ രണ്ട് തരത്തിലാണ് പ്രധാനമായും ഉള്ളത് നല്ല കൊളസ്ട്രോളും ചീത്ത കാളസ്ട്രോളും. നല്ല കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ നടക്കുന്ന മെറ്ബോളിസത്തെ സഹായിക്കുകയും ചീത്തകൊളസ്ട്രോൾ നമ്മുടെ മെറ്റബോളിസത്തെ തകരാറിലാക്കുകയും ചെയ്യും. നമ്മുടെ ഭക്ഷണത്തിൽ നിന്നുമാണ് ചീത്തകൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലടങ്ങിയിരിക്കുന്ന വിവിധതരം എണ്ണകൾ, മയൊണൈസ്, വറുത്ത ഭക്ഷണപദാർത്ഥങ്ങൾ ഇവയിൽ നിന്നൊക്കെ ചീത്തകൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കും. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ലെവലിൽ നല്ലകൊളസ്ട്രോളിന്റെ അളവും ചീത്തകൊളസ്ട്രോളിന്റെ അളവും ബാലൻസ് ചെയ്ത് പോകാതെവരികയും, ചീത്തകൊളസ്ട്രോൾ നല്ലകൊളസ്ട്രാളിനേക്കാൾ വളരെകൂടുകസും ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും.

ചീത്തകൊളസ്ട്രോൾ കൂടുതലായ കഴിയുമ്പോൾ നമ്മുടെ രക്തധമനികളിൽ കൊഴുപ്പ് പോലെ അടിഞ്ഞുകുടുകയോ പാടപോലെ രൂപപ്പെടുകയോ ചെയ്ത് രത്കയോട്ടത്തിന് തടസം വരികയോ, രക്തയോട്ടം നടക്കാതെ വരികയോ ചെയ്യും. ഇങ്ങനെ വരുന്ന അവസ്ഥയാണ് ബ്ലോക് എന്ന് പറയുന്നത്. വെള്ളം ഒഴുകുന്ന പൈപ്പിൽ പായലുകൾ രൂപപ്പെടുന്നതും, പതിയെ വെള്ളത്തിന്റെ ഫ്ലോ കുറഞ്ഞുവരികയും, പായലിന്റെ കട്ടി കൂടിക്കൂടിവന്ന് പൈപ്പ് ബ്ലോക് ആയി വെള്ളം പോകാത്ത അവസ്ഥയുമായി താരതമ്യം ചെയ്ത് ചെയ്ത് ചിന്തിച്ചാൽ രക്തധമനികളിലെ ഈ പ്രൊസസ്സ് മനസ്സിലാക്കാൻ വളരെ എളുപ്പമാകും. പൈപ്പ് ബ്ലോക്കാകാതിരിക്കാനായി മോശം വെള്ളവോ അഴുക്കോ പൈപ്പുകളിലേക്ക് പോകുന്ന വെള്ളത്തിൽ കലരാതിരിക്കാനായി നമ്മൾ ശ്രദ്ധിക്കുന്നതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാൻ നമുക്ക് ബാധ്യതയുണ്ട്.

ഹാർട്ട് അറ്റാക്ക്/ഹൃദയസ്തംഭനം

രണ്ടറ്റാക് കഴിഞ്ഞതാണ്, മൂന്നാമത്തെ അറ്റാക് വരാതെ നോക്കണം എന്ന് ചിലരൊക്കെ പറയുന്നത് നമ്മൾ കേട്ടിട്ടില്ലേ? ഈ കേൾവിക്കും അപ്പുറത്തേക്ക് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? ഇല്ലാ എങ്കിൽ ചിന്തിച്ച് തുടങ്ങണം, അറിയണം. നമ്മുടെ ശരീരത്തെ കുറിച്ചും ശാരീരിക പ്രവർത്തനങ്ങളെ കുറിച്ചും അറിവുണ്ടാകുക എന്നത് മോശം കാര്യമല്ല, നമുക്ക് ഗുണകരമായ കാര്യമാണ്.

നമ്മുടെ ഹൃദയത്തിന് പ്രധാനമായും നാല് രക്തധമനികളാണ് ഉള്ളത്. ഈ നാല് ധമനികൾ വഴിയാണ് ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നത്. ഈ നാല് രക്തധമനികളോട് ചേർന്ന് പല ഉപധമനികളും പ്രവർത്തിക്കുന്നുണ്ട്. ധമനികളിലോ ഉപധമനികളിലോ ബ്ലോക് രൂപപ്പെട്ടാൽ ഈ ബ്ലോക് രക്തയോട്ടം കുറക്കുകയോ അതുവഴി രക്തധമനികളിൽ ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെടുകയോ ചെയ്യുമ്പോൾ ചിലപ്പോൾ ആ ബ്ലോക് തെറിച്ച് പോയി ചെറിയ രക്തക്കുഴലുകളിലേക്ക് അടിയുകയോ ചെയ്യുന്നത് മൂലം ഹൃദയത്തിൽ നിന്നും പമ്പ് ചയ്യപ്പെടുന്ന രക്തം ആ ബ്ലോകിനെ കടന്ന് അപ്പുറത്തേക്കുള്ള രക്തക്കുഴലുകളിലേക്ക് പോകാതെ വരുമ്പോൾ രക്തവും ഓക്സിജനും ഒന്നും ലഭിക്കാതെ ആ ഭാഗത്തെ കോശങ്ങൾ പ്രവർത്തനം നിലച്ചു തുടങ്ങും (അതായത് കോശങ്ങൾ മരിച്ചുതുടങ്ങും) ഇതിനെ തുടർന്ന് ഇതിന്റെ ആഫ്റ്റർ ഇഫക്ടായി നെഞ്ചുവേദന നമുക്ക് അനുഭവപ്പെടാം. ഇങ്ങനെ പ്രധാനമായുള്ള നാല് ആർട്ടറികളിലെ ഓരോ ആർ​ട്ടറിയുടേയും പ്രവർത്തനം ഓരോ അറ്റാക്കിലും തകരാറിലാകും. അതായത് ആർട്ടറികൾ പ്രവർത്തിക്കാതെയാകും. മൈനർ അറ്റാക് എന്ന് പറയുന്നത് പ്രധാന ആർട്ടറികളായ ഇടത് വലത് ആർട്ടറികൾ ഒഴികെയുള്ള ആർട്രികളിൽ സംഭവിക്കുന്ന തകറാറുകളാണ്, എന്നാൽ മേജർ അറ്റാക് പ്രധാന ആർട്ടറികളായ ഇടത്ം വലത് ആർട്ടറികൾക്ക് സംഭവിക്കുന്ന തകരാറും.

ആൻജിയോഗ്രാം

നമ്മുടെ രക്തധമനികളിൽ എവിടെയാണ് ബ്ലോക് എന്ന് കണ്ടെത്താനായി നടത്തുന്ന പരിശോധനയാണ് ആൻജിയോഗ്രാം. ഇതിനായി രക്തധമനിയിലേക്ക് ഒരു ഡൈ (തിരിച്ചറിയാനാകുന്ന അഥവാ സെൻസ് ചെയ്യാനാകുന്ന കളർ എന്ന് പറയാം) കടത്തിവിടുന്നു. രകത്തോടൊപ്പം ഈ ഡൈ നമ്മുടെ വലുതും ചെറുതുമായ രക്തക്കുഴലുകളിലൂടെ യാത്ര ചെയ്യുന്നു. ഈ ഡൈ കടന്നുപോകുന്ന വഴികൾ രേഖപ്പെടുത്തുകയൂം അതിൽ ബ്ലോക്കുള്ള സ്ഥലങ്ങൾ ഈ ഡൈയുടെ യാത്രയിൽ വരുന്ന വ്യതിയാനത്തിനനുസരിച്ച് രേഖപ്പെടുത്തുകയും ചെയ്ത് രക്തധമനികളിലെ ബ്ലോക് കണ്ടെത്തുന്ന രീതീയാണ് ആൻജിയോഗ്രാം. ആൻജിയോ ഗ്രാം നടത്തി കണ്ടെത്തിയ ബ്ലോക് പ്രധാനമായും രണ്ട് രീതിയിൽ ഇല്ലാതാക്കാം.
1. ആൻജിയോ പ്ലാസ്റ്റി
2. ബൈപാസ് സർജറി

ആൻജിയോപ്ലാസ്റ്റി

നമ്മുടെ രക്തധമനികളിലെ ബ്ലോകിനെ രക്ത ധമനികളുടെ ഭിത്തിയോട് ചേർത്ത് നേർത്ത പാടപോലെ ഒട്ടിച്ച് നിർത്തി, നടുവിലൂടെ രക്തയോട്ടം സാധ്യമാക്കുന്ന രീതിയാണ് ആൻജിയോ പ്ലാസ്റ്റി. ഇതിനായി നിരവധി മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിലൊന്നാണ് നമ്മൾ സ്റ്റെന്റ് ഇട്ടു എന്ന് സ്ഥിരമായി കേൾക്കുന്ന മാർഗ്ഗം. രക്തധമനിയുടെ ഉള്ളിൽ നെറ്റ് കൊണ്ടുണ്ടാക്കിയ ചെറിയ പൈപ്പ് തള്ളിക്കയറ്റിവെക്കുമ്പോൾ ആ പൈപ്പിനും രക്തധമനിക്കും ഇടയിലേക്ക് ബ്ലോക് പറ്റിച്ചേർന്ന് നിൽക്കുകയും, സ്റ്റ്ന്റിന് നടുവിലൂടെ രക്തയോട്ടം സാധ്യമാകുകയും ചെയ്യും. ഇതാണ് സ്റ്റെന്റ് ഇടലെന്ന സർജറി.

ഈ സർജറിക്ക് ശേഷം സ്റ്റെന്റ് ഇട്ടിടത്ത് രക്തം കട്ടപിടിക്കാനോ (സ്വാഭാവികമായും ഒഴുകേണ്ട രക്തത്തിന് സ്റ്റെന്റ് ഉള്ളിടത്ത് വരുമ്പോൾ ചെറിയ തടസം സംഭവിക്കുന്നത് വഴി) വീണ്ടും ബ്ലോക് വരാനോ സാധ്യതയുണ്ട്. (വെള്ളമൊഴുകുന്ന പൈപ്പിൽ തടസ്സം വന്നാൽ പൈപ്പ് മുറിച്ച് ബ്ലോക് കളഞ്ഞ് അവിടെ കണക്ടർ ഫിറ്റ് ചെയ്ത് പൈപ്പിലൂടെ വീണ്ടും വെള്ളം കടത്തി വുമ്പോൾ കാലക്രമേണ കണക്ടർ ഫിറ്റ് ചെയ്തിടത്ത് ചെളി അടിയുകയോ, പായൽ പിടിക്കുകയോ ചെയ്യുന്ന അവസ്ഥയുമായി താരതമംയം ചെയ്ത് ചിന്തിച്ചാൽ മനസ്സിലാക്കാൻ എളുപ്പമാണ്.) ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള തുടർ മരുന്നുകൾ ആൻജിയോ പ്ലാസ്റ്റി ചെയ്ത ശേഷം കഴിക്കേണ്ടതുണ്ട്.

ബൈപാസ് സർജറി

നമ്മുടെ രക്തധമനികളിൽ ആൻജിയോ പ്ലാസ്റ്റി മൂലം പരിഹരിക്കാനാകാത്ത തടസ്സങ്ങളുള്ള ഭാഗം, ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും അതേ വണ്ണത്തിലുള്ള രക്തക്കുഴലെടുത്ത് ബ്ലോക്കിന് രണ്ടുസൈഡിലും ആയി പുതിയ കഷ്ഞം രക്തക്കുഴൽ ചേർത്ത് പിടിപ്പിച്ച് ബ്ലോക് ഉള്ള ഭാഗത്തെ മറികടന്ന് പകരം പുതിയ പൈപ്പിലൂടെ അതേ രക്തധമനിയുടെ ബ്ലോക്കിന് മറുഭാഗത്തേക്ക് രക്തമെത്തിക്കുന്ന രീതിയാണ ബൈപാസ്. ഇതിനായി ചെയ്യുന്ന സർജറിയാണ് ബൈപാസ് സർജറി. (നമ്മൾ യാത്രചെയ്യുമ്പോൾ പ്രധാന റോഡിൽ ബ്ലോക് കണ്ടാൽ, നേരേ പോക്കറ്റ് റോഡിൽ കയറി, ബ്ലേകിനെ മറികടന്ന് പ്രധാന റോഡിൽ ചെന്ന് കയറി യാത്ര തുടരുന്നതുമായി ചേർത്ത് വെച്ച് ആലോചിച്ചാൽ കാര്യം സിംപിളാണ്)

കൊഴുപ്പ് (ഫാറ്റ്) എങ്ങനെ ഒഴിവാക്കാം.

സാധാരണ ഗതിയിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് നമ്മുടെ മെറ്റബോളിസം നടക്കുന്നത്. മെറ്റബോളിസത്തിന് ആവശ്യമായ ഭക്ഷണം നമ്മൾ കഴിക്കാതെ വരുമ്പോൾ മാത്രമാണ്, മെറ്റബോളിസം പ്രൊസസിന് വേണ്ടി നമ്മുടെ ശരീരം നമ്മുടെ ശരീരത്തിലെ ഫാറ്റിനെ ഉപയോഗിച്ചുതുടങ്ങുന്നത്. അങ്ങനെ ഫാറ്റിനെ ഉപയോഗപ്പെടുത്തുന്നത് വഴി നമ്മുടെ ശരീരത്തിലെ ഫാറ്റ് ബേണാകാൻ തുടങ്ങും. ഫാറ്റ് കൂടുന്നതിന്റെ പ്രധാനലക്ഷണങ്ങളാണ് കുടവയറും വണ്ണം കൂടലും ഒക്കെ. അങ്ങനെ വന്നാൽ പട്ടികിതക്കുന്നതുപോലെ കിതക്കുന്നത് വരെ എക്സർസൈസ് ചെയ്യുക, അപ്പോൾ ശരീരം റിസർവ്വായി സൂക്ഷിച്ചിരിക്കുന്ന ഫാറ്റ് ശരീരം യൂട്ടിലൈസ് ചെയ്ത് മെറ്റബോളിസം പ്രോസ്സിനായി ഉപയോഗിക്കും. റിസർവ് ഫാറ്റും അതിലെ ചീത്തകെളസ്ട്രോളും നമ്മുടെ ശരീരത്തിന് ബാധ്യതയാകില്ല. അതുവഴി നമ്മുടെ ശരീരത്തിലെ ഫാറ്റ് ബേണായി നമ്മുടെ ശരീരം ആരോഗ്യമുള്ളതാകും, ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഹൃദയം അത്യാവശ്യമാണ്.

ഒരു ശരീരത്തിന്റെ പ്രവർത്തനം നിലക്കണമെങ്കിൽ, ഹൃദയം പ്രവർത്തനം നിർത്താതെ വേറെ വഴിയില്ല. അതായത് ഹൃദയസ്തംഭനം തന്നെയാണ് മരണകാരണമായി സംഭവിക്കുന്നത്. ഹൃദയ സംതംഭനത്തിന് നിരവധി കാരണങ്ങൾ കാരണമായേക്കാം.

നബി 1 – ഇതെല്ലാം പ്രാഥമീകമായി പറഞ്ഞതാണ്, ആധികാരികമായി പറയാൻ ഞാനല്ല, എനിക്ക് കിട്ടിയ അറിവുകൾ നിങ്ങൾക്ക് കൂടി ഉപകാരപ്പെടട്ടെ എന്ന ചിന്തമാത്രം, ഒരറിവും ചെറുതല്ല.

നബി 2 – ഇടക്ക് ഒരു വെജിറ്റേറിയൻ ഊണ് നമ്മടെ ആര്യാസിൽ പോയി കഴിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. എന്നും വീട്ടിൽ നിന്ന് നമ്മളു തന്നെ ഉണ്ടാക്കി നമ്മളുതന്നെ ഭക്ഷണം കഴിക്കുന്നതിന് ഒരു ചേഞ്ച് വേണ്ടേ

David John

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago