ദാമ്പത്യ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നിൽ ഉത്തമ പരിഹാരവുമായി ജോമോൾ ജോസഫ്..!!

വിവാദമായ ഒട്ടേറെ പരാമർശങ്ങൾ കൊണ്ട് ശ്രദ്ധനേടിയ മോഡൽ ആണ് ജോമോൾ ജോസഫ്, എന്നാൽ ഇത്തവണ ദാമ്പത്യ ജീവിതത്തിൽ ഒട്ടേറെ ആളുകൾക്ക് പ്രയോജനം ആകുന്ന തരത്തിൽ ഉള്ള ഒരു പോസ്റ്റുമായി ആണ് ജോമോൾ എത്തിയിരിക്കുന്നത്, പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ശീഘ്ര സ്ഖലനത്തെ ക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവർക്കായി..

ലൈംഗീക ജീവിതത്തിൽ പലരും അനുഭവിക്കുന്ന പ്രധാന മാനസീക പ്രശ്നമാണ് ശീഘ്രസ്ഖലനത്തെ കുറിച്ചുള്ള വേവലാതി. വളരെ വേഗത്തിൽ പുരുഷൻമാരിൽ സംഭവിക്കുന്ന സ്ഖലനത്തെയാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്. ഇവിടെ തനിക്ക് ആവശ്യത്തിന് ലൈംഗീക സുഖം നേടാനായില്ല എന്നതും, തന്റെ പങ്കാളിയെ രതിമുർച്ഛയിലേക്ക് എത്തിക്കാനായില്ല എന്ന ചിന്തയും തന്നെയാണ് പുരുഷമനസ്സുകളെ സങ്കടപ്പെടുത്തുന്നതിന് കാരണം. ലൈംഗീക ബന്ധത്തിൽ ജയവും തോൽവിയുമില്ല, പകരം ലൈംഗീക പങ്കാളികളുടെ മനസ്സുകൾക്കും ശരീരങ്ങൾക്കും ലഭിക്കുന്ന സുഖവും, പരസ്പരം പകർന്നുനൽകുന്ന ആനന്ദവും, കരുതലും സംതൃപ്തിയും തന്നെയാണ് ലൈംഗീകബന്ധത്തിൽ പരമപ്രധാനം.

സ്ത്രീക്കും പുരുഷനും ഒരേസമയം രതി മൂർച്ച ഉണ്ടാകുന്നതാണ് ഏറ്റവും സുഖകരമായ അവസാനം, അഥവാ സ്ത്രീക്ക് ശേഷം പുരുഷൻ രതി മൂർച്ചയിലേക്ക് എത്തിച്ചേരുന്നതും സുഖകരമായ അവസ്ഥയാണ്. പലപ്പോഴും സ്ത്രീകൾക്കുമുമ്പേ പുരുഷന് സ്ഖലനം സംഭവിക്കും, പങ്കാളികൾക്ക് ഒരേ സമയം രതിമൂർച്ഛ നേടാനാകുന്നത് എപ്പോഴും സംഭവിക്കണമെന്നില്ല. പരസ്പരം മാനസീകമായും ശാരീരീകമായും ഉള്ള മനസ്സിലാക്കലുകളും പരസ്പരമുള്ള കരുതലും തന്നെയാണ് ആരോഗ്യകരമായ ലൈംഗീകബന്ധത്തിന്റെ അടിസ്ഥാനം.

ലൈംഗീക ബന്ധത്തിലേക്ക് കടക്കുമ്പോൾ പ്രധാനമായും വേണ്ടത് തയ്യാറെടുപ്പാണ്. കുറെയേറെ സമയം ഒരുമിച്ചിരിക്കുന്നതും പങ്കാളികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ സംസാരിക്കുന്നതും, പരസ്പരം ഫോർപ്ലേകളിൽ ഏർപ്പെടുന്നതും ഒക്കെ ലൈംഗീകബന്ധം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് സഹായിക്കും. സ്ലോ-റെയ്സ് ആയേ ലൈംഗീകബന്ധത്തെ സമീപിക്കാവൂ. പതിയെ ഓടിയാൽ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തളരുന്ന അവസ്ഥ ഉണ്ടാകില്ല, എത്രയും വേഗം ലക്ഷ്യം നേടണം എന്ന വാശിയും പാടില്ല. ആദ്യ നാളുകളിലെ ലൈംഗീക ബന്ധങ്ങൾക്ക് ശേഷം മാത്രമേ ലൈംഗീക പങ്കാളികൾ പക്വത നേടുകയും, പരസ്പരം മനസ്സിലാക്കി തുടങ്ങുകയുമുള്ളൂ. നമ്മൾ ലൈംഗീകതയെ പക്വതയോടെയും യാഥാർത്ഥ്യ ബോധത്തോടെയും സമീപിക്കുക എന്നതാണ് പ്രധാനം. പരസ്പരമുള്ള വ്യക്തിബന്ധത്തിലെ ആഴവും ലൈംഗീക ബന്ധം കൂടുതൽ സുഖകരമാക്കും.

ലിംഗ പ്രവേശനത്തിന് ശേഷം മൂന്നോ നാലോ മിനിറ്റുകൾക്കുള്ളിൽ സ്ഖലനം നടക്കുന്നത് സ്വാഭാവികമാണ്. ലിംഗം പ്രവേശിപ്പിച്ച് ഏഴുമുതൽ 20 വരെ ചലനങ്ങൾക്ക് അകം പുരുഷൻമാർക്ക് സ്ഖലനം നടക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇത്തരം സ്വാഭാവിക സാഹചര്യങ്ങൾക്ക് മുമ്പുതന്നെ സ്ഖലനം നടക്കുകയാണെങ്കിൽ മാത്രമെ അതിനെ ശീഘ്രസ്ഖലനമായി കാണേണ്ടതുള്ളൂ. പക്ഷെ ഈ മൂന്നോ നാലോ മിനിറ്റുകൾ കൊണ്ട് സ്ത്രീകൾക്ക് രതിമൂർച്ഛയിലേക്കെത്താൻ പലപ്പോഴും സാധിക്കാറില്ല. സാധാരണ രീതിയിൽ സ്ത്രീകൾ രതിമൂർച്ഛയിലേക്കെത്താൻ എട്ടുമിനിറ്റുമുതൽ സമയം എടുക്കാറുണ്ട്. ഇവിടെയാണ് രണ്ടുപേരും ഒരേസമയത്ത് സ്ഖലനവും രതിമൂർച്ഛയും നേടുന്നതിനെ കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം.

ഇനി ചില ടിപ്സ് പറയാം.

1. വൈകി തുടങ്ങുക – കഴിയുന്നത്ര വൈകിത്തുടങ്ങിയാൽ, കൂടുതൽ സമയം ഫോർപ്ലേകളിൽ ഏർപ്പെട്ട് പങ്കാളിയെ ഉത്തേജിപ്പിച്ച ശേഷം മാത്രം ലിംഗപ്രവേശനം നടത്തുക എന്നത് വളരെ ഗുണകരമാകും. ഫോർപ്ലേകളിലായും പ്ലേകളിലായാലും സങ്കോചം കൂടാതെ പരസ്പരം താൽപര്യങ്ങൾ ചോദിച്ചറിഞ്ഞും , പരസ്പരം പ്രോൽസാഹിപ്പിച്ചും ലൈംഗീകബന്ധം മുന്നോട്ട് പോകുന്നത് ലൈംഗീക ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കും.

2. നിർത്തി തുടങ്ങുക – ലൈംഗീകബന്ധം മുന്നോട്ട് പോകുമ്പോൾ അടുത്ത രണ്ടോ മൂന്നോ ചലനങ്ങൾക്ക് ശേഷം സ്ഖലനം സംഭവിക്കും എന്ന് തോന്നിയാൽ ചലനം നിർത്തുക, മറ്റെന്തെങ്കിലും ചിന്തിക്കുക, ഇതുവഴി സ്ഖലനം നടക്കുന്നത് തടയാനാകും, ആ സമയത്തും ലിഗം പ്രവേശിച്ച അവസ്ഥയിൽ തന്നെയായിരിക്കണം, ചലനമേ നിർത്താവൂ, പങ്കാളിയെ തലോടിയും ബാഹ്യലീലകളിൽ ഏർപ്പെട്ടും ഒന്നോ രണ്ടോ മിനിറ്റിന് ശേഷം വീണ്ടും ചലനം തുടങ്ങുക.

3. പൊസിഷൻ മാറ്റൽ – സ്ഖലനം സംഭവിക്കും എന്ന തോന്നൽ വന്നാൽ ആ സമയം തുടർന്നിരുന്ന പൊസിഷനിൽ നിന്ന് മാറി വേറേ പൊസിഷനിലേക്ക് വരിക, പൊസിഷൻ മാറുന്ന രണ്ട് പൊസിഷനുകൾക്കും ഇടിയിൽ ലഭിക്കുന്ന സമയം ബാഹ്യ ലീലകൾക്കായി ചിലവഴിച്ച് പങ്കാളിയെ ഉത്തേജിപ്പിക്കുക. പുതിയ പൊസിഷനിൽ ലൈംഗീകബന്ധം പുനരാരംഭിക്കുക. വിവിധ പൊസിഷനുകൾ ലൈംഗീക ബന്ധത്തിൽ പുതുമകൾ നൽകും.

4. സ്ക്വീസ് ടെക്സിക് – സ്ഖലനം സംഭവിക്കും എന്ന തോന്നൽ ശക്തമായാൽ ലിംഗം പുറത്തെടുത്ത് ലിംഗമകുടത്തിന് തൊട്ടുതാഴെയായി വിരലുകൾ ഉപയോഗിച്ച് ഞെക്കിപ്പിടച്ച് സ്ഖലനം നിയന്ത്രിക്കുന്ന രീതിയാണിത്. എനിക്ക് കൂടുതലായി അറിയില്ല, ഗൂഗിൾ ചെയ്താൽ സ്ക്വീസ് ടെക്നിക് കൂടുതലായി മനസ്സിലാക്കാനാകും. ശീഘ്ര സ്ഖലനം മറികടക്കാൻ സ്ക്വീസ് ടെക്നിക് സഹായകമാണ്.

5. കെഗൽസ് എക്സർസൈസ് – കൂടുതലായി അറിയില്ല, ഗൂഗിൾ ചെയ്താൽ ഗുണകരമാകും. കെഗൽസ് വ്യായാമവും ശീഘ്ര സ്ഖലനത്തിന് സഹായകമാണ്. കെഗൽസ് എക്സർസൈസ് സ്ത്രീകൾക്കും വളരെ ഗുണകരമാണ്. യോനീ പേശികൾ ദൃഢമാകുന്നതിനും, ലൈംഗീകത കൂടുതൽ ആസ്വാദ്യകരമാകുന്നതിനും കെഗൽസ് വ്യായാമം സഹായകമാണ്.

6. നാഡികളുടെ പ്രശ്നങ്ങൾ മൂലമോ, രോഗങ്ങൾ കൊണ്ടോ, ഉള്ള ശീഘ്രസ്ഖലനം ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ ചികിത്സ തേടാനായി മടി കാണിക്കരുത്. മരുന്നുകഴിക്കുന്നതും, വിഷാദരോഗമുള്ളതും ഒക്കെ ശീഘ്ര സ്ഖലനത്തിന് കാരണമാകാം. യൂറോളജിസ്റ്റിനെയോ, സെക്ക്സ്സ് തെറാപ്പിസ്റ്റിനെയൊ കണ്ട് ചികിൽസ തേടുകയാണ് ഇത്തരമാളുകൾ ചെയ്യേണ്ടത്.

നമ്മുടെ ശരീരവും ലൈംഗീകതയും ഒരു നാണക്കേടും നമുക്ക് നൽകുന്നില്ല, അഭിമാനത്തോടെ തന്നെ നമ്മുടെ ശരീരത്തെക്കുറിച്ചും, ലൈംഗീകതയെ കുറിച്ചും നമ്മൾ സംസാരിക്കാനും സംവദിക്കാനും ശീലിക്കേണ്ടിയിരിക്കുന്നു. ലൈംഗീക പ്രശ്നങ്ങളുമായി ഒരു ഡോക്ടറെ കാണുന്നതിന് പോലും നാണക്കേട് വിചാരിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് വളരെ ദയനീയമാണ്. ആരോഗ്യകരമായ ലൈംഗീകജീവിതം നമ്മുടെ ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.

നബി – ആക്രാന്തത്തോടെ വാരിവലിച്ച് ഭക്ഷണം കഴിക്കുന്നതുപോലെ ലൈംഗീകബന്ധത്തെ സമീപിക്കരുത്. മെല്ലെത്തിന്നാൽ പനയും തിന്നാം എന്നതാകും ലൈംഗീക ബന്ധത്തിൽ കൂടുതൽ നല്ലത്.

David John

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago