മനുഷ്യ ജീവൻ രക്ഷിക്കാൻ ദൈവം സൃഷ്ടിച്ച കരങ്ങൾ; വൈദ്യ ദിനത്തിൽ ആശംസകളുമായി മോഹൻലാൽ..!!

59

ലോകം ഇന്ന് ഡോക്ടറേഴ്‌സ് ദിനം ആചരിക്കുമ്പോൾ ഏവർക്കും ആശംസകൾ നേർന്നു മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ, മോഹൻലാൽ തന്റെ അദ്യോഗിക പേജിൽ കുറിച്ചത് ഇങ്ങനെ,

വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി, അവർക്കു ഒരു ആശ്വാസമായി പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ Doctor’s Day ആശംസകൾ.

ആരോഗ്യ രംഗത്തെ നിപ്പാ പോലുള്ള ഓരോ പ്രതിസന്ധികളിലും നിങ്ങളുടെ സേവനം വിലമതിക്കാൻ ആകാത്തതാണ്. മനുഷ്യ ജീവൻ സംരക്ഷിക്കാനായി ദൈവം സൃഷ്ടിച്ച കരങ്ങൾക്ക് ശക്തി പകരാൻ ഈ ദിവസം നമുക്കുപയോഗിക്കാം.

ഡോക്ടർമാരുടെ ഇടയിൽ നിന്നും കടന്നു വന്ന “നിർണയം” കൂട്ടായ്മയിലെ എൻ്റെ അനിയൻമാർക്കും, സ്നേഹം നിറഞ്ഞ ആശംസകൾ.

You might also like