ബിന്ദുവും കണകദുർഗ്ഗയും ശബരിമല ദർശനം നടത്തി; പക്ഷെ പതിനെട്ടാം പടി ചവിട്ടിയില്ല, കൂടുതൽ വിവരങ്ങൾ ഇങ്ങനെ..!!

51

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പിലായി, പോലീസ് സംരക്ഷണയിൽ കനക ദുർഗ്ഗയും ബിന്ദുവും രാവിലെ 3.45ന് സന്നിധാനത്ത് ദർശനം നടത്തി എന്നും അവകാശവാദയുമായി യുവതികൾ എത്തിയത്.

ഇന്ന് പുലർച്ചെ ആണ് ദർശനം നടത്തിയത്.

പോലീസ് സമ്പൂർണ്ണ പിന്തുണ പിന്തുണ നൽകിയതായി ബിന്ദു.

ദർശനം നടത്തിയത് ഇരുമുടി കെട്ടില്ലാതെ എന്നും ബിന്ദു.

യുവതികൾ ദർശനത്തിന് എത്തിയത് സ്റ്റാഫ് ഗേറ്റ് വഴി എന്നും, പതിനെട്ടാം പടി ചവിട്ടി ഇല്ല എന്നും ബിന്ദു.

യുവതികൾ ദർശനം നടത്തിയതിനെ കുറിച്ചു അറിയില്ല എന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

എന്നാൽ യുവതികൾ മല ചവിട്ടി എന്ന് പറയുന്നുണ്ട് എങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇരുവരും ദര്ശനത്തിന് എത്തിയിരുന്നു എങ്കിലും. വലിയ പ്രതിഷേധത്തിന് ഒടുവിൽ നടപ്പന്തലിൽ നിന്നും ഇവർ തിരിച്ചു പോന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ദർശനം നടത്തി എന്നാണ് അവകാശവാദം ഉന്നയിക്കുന്നത്. ദേവസ്വം ബോർഡും ഈ വാർത്ത ഇതുവരെ സ്ഥിരീകരിചട്ടില്ല.