സ്ട്രെയ്റ്റ് ചെയ്തു നീട്ടി വളർത്തിയ മുടി ഒരു മഞ്ഞക്കിളി ഇളംകാറ്റിൽ ബൈക്കിൽ പോകുമ്പോൾ പിന്നിൽ കിടിലം മ്യൂസിക്. ബൈക്കിൽ സുന്ദരി പോകുമ്പോൾ ബൈക്കിനൊത്ത കളറിൽ ഷർട്ടും മേക്കപ്പും. എന്നാൽ ചെത്താൻ ഇറങ്ങിയ പെൺകുട്ടിക്ക് ഹെൽമെറ്റ് ഉണ്ടായിരുന്നില്ല. എന്നാൽ ചെത്തി നടന്ന പെൺകുട്ടിക്ക് എതിരെ പരാതികൾ നിരവധി എത്തി.

തുടർന്ന് വാഹന വകുപ്പ് കുട്ടിയുടെ വീട്ടിൽ നേരിട്ട് എത്തി പിടികൂടി. ലൈസൻസ് കൂടി വാങ്ങി നോക്കി പിഴ ഇട്ടത് 20500 രൂപ. എന്തിനാണ് ഇത്രയും രൂപ പിഴയിട്ടതിന് എന്ന തരത്തിൽ വലിയ വാഗ്‌വാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടായി. എന്താണ് ഈ 20500 രൂപ പിഴ. ഹെൽമെറ്റ് ധരിക്കാതെ രൂപ മാറ്റം വരുത്തിയ പെൺകുട്ടിയുടെ വീഡിയോ വൈറൽ ആയത് കഴിഞ്ഞ ദിവസം ആയിരുന്നു. മോട്ടോർ വകുപ്പിന്റെ ഇന്ഫോർസ്മെന്റ് പെൺകുട്ടിയുടെ പുന്തലത്താഴത്തുള്ള വീട്ടിൽ നേരിട്ട് എത്തുക ആയിരുന്നു.

Loading...

ഗിയർ ഇല്ലാത്ത സ്‌കൂട്ടർ ഓടിക്കാനുള്ള ലൈസന്സുണ്ടായിരുന്ന പെണ്കുട്ടി ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിന് പതിനായിരം രൂപയും ബൈക്ക് രൂപമാറ്റം വരുത്തിയതിന് പതിനായിരം രൂപയും ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് അഞ്ഞൂർ രൂപയുമാണ് പിഴ ചുമത്തിയത്. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് ലിബ്‌ സൺ എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാവുകയാണ്.

പെണ്കുട്ടി ഹെൽമറ്റ് വെക്കാഞ്ഞതല്ല പരാതി നൽകിയ ആളുടെ പ്രശ്‌നം അത് തികഞ്ഞ സ്ത്രീ വിരുദ്ധതയാണെന്നാണ് ലിബിസൺ പറയുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം;

ഒരു പെൺകുട്ടി ബൈക്ക് ഓടിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ ആകുന്നു. ഇന്ന് mvd കേസ് എടുത്തു 20500 രൂപ ഫൈൻ അടപ്പിക്കുന്നു. Mvd ഈ ഫൈൻ നൽകാൻ കാരണം വീഡിയോ സഹിതം ആരൊക്കെയോ നൽകിയ പരാതികൾ.

ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിച്ചതൊക്കെ തെറ്റ് തന്നെ. അതിനു ഫൈൻ നൽകിയതും mvd ചെയ്ത മാതൃകപരമായ ശിക്ഷ. നല്ലത്.

പക്ഷെ ഒരു സംശയം,

ഫൈൻ ലഭിച്ചത് സ്റ്റാറ്റസ് ഇട്ടും പോസ്റ്റ്‌ ഇട്ടും ആഘോഷം ആയി കൊണ്ടാടുന്ന ഒരുപാടുപേരെ കണ്ടു. അവരോടായി,

ദിനവും റോഡിലൂടെ വണ്ടിയും ഓടിച്ചു പോകുമ്പോൾ വിരലിൽ എണ്ണാവുന്നതിനും അപ്പുറം ആളുകൾ, പ്രതെകിച്ചു ആണുങ്ങൾ ഹെൽമെറ്റ്‌ ഇല്ലാതെയും, ട്രിപ്ൾസ് ഇരുന്നും, കൈ വിട്ടും മറ്റുവിധ അഭ്യാസങ്ങൾ കാണിച്ചും പോകാറുണ്ട്. ട്രാഫിക് സിഗ്നലുകൾ ഞങ്ങൾക്ക് ബാധകം അല്ല എന്ന ചിലരുടെ ദാർഷ്ട്യം പല നിരത്തുകളിലും കാണാറുണ്ട്. വേഗതയുടെ സൂചി പ്രാകുന്ന രീതിയിൽ ചെവി പൊട്ടുന്ന ശബ്ദത്തിൽ ദിനവും വാഹനങ്ങൾ റോഡിൽ ഉണ്ട്. എന്തുകൊണ്ട് ഇതൊന്നും വീഡിയോ എടുത്തു ആരും പരാതി നൽകുന്നില്ല. നൂറിൽ അധികം വീഡിയോകൾ പലരുടെയും അഭ്യാസങ്ങൾ നിറഞ്ഞത് ഒറ്റ സെർച്ചിൽ നവമാധ്യമങ്ങളിൽ ലഭ്യമാണ്. ഇവിടെ കാര്യം വ്യക്തമാണ്.

ഹെൽമെറ്റ്‌ ഇല്ലാഞ്ഞത് അല്ല പരാതി നൽകിയ ആളുടെ പ്രശ്നം. തികഞ്ഞ സ്ത്രീവിരുദ്ധത. പെണ്ണിന് ചെയുവാൻ കഴിയുന്നതിനു ലിമിറ്റ് ഇട്ട് അതിനപ്പുറത്തേക്ക് ചെയ്യുന്നവരെ വിരുദ്ധതയോടെ കാണുന്ന വന്യമായ പഴയ ചിന്താഗതി. ബൈക്ക് ഓടിച്ചു ഒരു പെണ്ണ് പോയാൽ അവളുടെ സ്വഭാവം ശെരി അല്ല എന്ന ചിന്താഗതിയിൽ അഭിമാനിക്കുന്നവർ. ഒരു നല്ല പ്രസ്ഥാനം ഒരു പെൺകുട്ടി തുടങ്ങിയാൽ അവിടെയും മോശം കമെന്റുകൾ നിറക്കുന്നവരെ കണ്ടിട്ടുണ്ട്. സാരിയോ ചുരിദാറോ അല്ലാതെ മറ്റെന്തെങ്കിലും പുതിയ വസ്ത്രം ഇട്ടാൽ അതിൽ അവളുടെ സ്വഭാവം കണ്ടെത്തുന്നവർ. ഇങ്ങനെ തുടങ്ങുന്നു പെണ്ണിനോട് ഉള്ള പരിധികൾ നിശ്ചയിക്കുന്ന ചിന്താഗതി. എന്നും പെണ്ണെന്നത് ആണിന് അടിമ ആയിരിക്കണം എന്ന വികൃത മനസ്സ് മാറ്റാൻ തയാർ ആകാത്തവർ ഈ വീഡിയോ കാണും. എന്നിട്ട് ഇതുപോലുള്ള മറ്റു പലതും കണ്ടാലും കണ്ണു കെട്ടി അടക്കും. വിമാനവും ട്രെയിനും കപ്പലും തുടങ്ങി റോഡും ജലവും ആകാശവും നിറയുന്ന പെൺ സാനിധ്യം, ഭരണ കേന്ദ്രങ്ങളിലും കര നാവിക വായു സേനകളിലും ഉൾപ്പടെ പെൻസാനിധ്യം ഉള്ള കാലം ആണ് ഇതെന്നു മനസിലാക്കുക.

ഹെൽമെറ്റ്‌ ആയിരുന്നു പ്രശ്നം എങ്കിൽ ഇനിമുതൽ അതുപോലെ ചെയുന്ന ആണുങ്ങളുടെയും വീഡിയോ എടുത്തു പരാതി നൽകാനായി നിങ്ങൾ ശ്രെമിക്കും എന്ന് വിശ്വസിക്കുന്നു.

ഓർക്കുക, ഈ ലോകം പെണ്ണിനും ആണിനും ഒരുപോലെ ഉള്ളതാണ്. താൻ ചെയുന്നത് ഒരു പെണ്ണിൽ കാണുമ്പോൾ അസൂയയുടെ കണ്ണാലെ നോക്കുന്നവൻ ആദ്യം നേരെ ആകേണ്ടുന്നത് അവന്റെ മനസ്സിലെ കുഷ്ഠം ആണ്.

-Libmayne-

ഒരു പെൺകുട്ടി ബൈക്ക് ഓടിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ ആകുന്നു. ഇന്ന് mvd കേസ് എടുത്തു 20500 രൂപ ഫൈൻ…

Posted by Libson Ebison Mayne on Wednesday, 5 August 2020