നിവേദ്യം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ഭാമ. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ ആയി നാൽപ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ താരം കൂടുതൽ തിളങ്ങിയത് കന്നടയിൽ ആയിരുന്നു.

ഒരു പരസ്യ ചിത്രത്തിന് ഇടയിൽ ഭാമയെ കണ്ട ലോഹിതദാസ് തന്റെ ചിത്രത്തിലേക്ക് നായികയായി ക്ഷണിക്കുക ആയിരുന്നു. 2007 ൽ പുറത്തിറങ്ങിയ നിവേദ്യം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ദുബായിൽ ബിസിനസ് ചെയ്യുന്ന അരുൺ ആണ് ഭാമയുടെ ഭർത്താവ്. 2020 ൽ ആയിരുന്നു വിവാഹം.

Loading...

നിഷ്കളങ്ക സൗന്ദര്യം ഉള്ള താരത്തിന് കുറിച്ച് ഈ അടുത്ത കാലത്ത് വാർത്ത പ്രാധാന്യം നേടിയ വാർത്ത ആയിരുന്നു കന്നഡ സിനിമയുടെ ലൊക്കേഷനിൽ വെച്ച് സംവിധായകനെ അടിച്ചു എന്നുള്ളത്. വാർത്ത സിനിമ ലോകത്തിൽ വലിയ ചർച്ച ആകുകയും ചെയ്തു. എന്നാൽ വാർത്തയെ കുറിച്ചും യഥാർത്ഥത്തിൽ സംഭവിച്ചതിനെ കുറിച്ചും ഭാമ പിന്നീട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

ലൊക്കേഷനിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്നുള്ളത് സത്യം ആണ്. എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ല എന്നാണ് താരം പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ മോശം ആയി പെരുമാറിയ സംവിധായകന്റെ കരണത്ത് ഭാമ അടിച്ചു എന്നാണ് വാർത്ത വന്നത്. എന്നാൽ സംഭവം അങ്ങനെ അല്ല എന്നാണ് താരം പിന്നീട പറഞ്ഞത്. ഷിംലയിൽ ഒരു കന്നഡ ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോൾ ആണ് സംഭവം.

നടക്കാൻ ഇറങ്ങിയപ്പോൾ ദേഹത്ത് ആരോ തട്ടിയത് പോലെ തോന്നി. ഉടനെ ഞാൻ നീ എന്താടാ കാണിച്ചത് എന്ന് ചോദിക്കുകയും കരണക്കുറ്റി നോക്കി അടിക്കുകയും ചെയ്തു. അടിക്ക് ശേഷം ഞാൻ ബഹളം ഉണ്ടാക്കി. അപ്പോഴേക്കും സംവിധായകനും കാമറ മാനും ഓടിയെത്തി.

അല്ലാതെ ഞാൻ സംവിധായകനെ അടിക്കുകയോ അദ്ദേഹം എന്നോട് മോശം ആയി പെരുമാറുകയോ ചെയ്തില്ല. തിരക്കേറിയ സ്ഥലം ആയത് കൊണ്ടാണ് അങ്ങനെ ഒരു പ്രശ്നം ഉണ്ടായത് എന്നാണ് ഭാമ പറഞ്ഞത്.