ഭർത്താവിന് മറ്റൊരു യുവതിയുമായി അവിഹിത ബന്ധം ഉണ്ടെന്നു കണ്ടെത്തിയ ഭാര്യ തുടർന്ന് ഭർത്താവും ആയി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് വാഗ്‌വാദം മുറുകിയപ്പോൾ ദേഷ്യം വന്ന യുവതി അടുക്കളയിൽ പോയി തിളച്ച എണ്ണയെടുത്ത് ഭർത്താവിന്റെ മുഖത്തും നെഞ്ചിലും ഒഴിക്കുകയായിരുന്നു.

ബെംഗളൂരു യശ്വന്തപുരത്തു താമസിക്കുന്ന പദ്മ എന്ന 36 കാരിയാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ തന്റെ ഭര്‍ത്താവായ 40 കാരന്‍ മഞ്ജുനാഥിന്റെ ശരീരത്തിലാണ് തര്‍ക്കത്തിന് ഒടുവില്‍ തിളച്ച എണ്ണ ഒഴിച്ചത്.

Loading...

50 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മഞ്ജുനാഥ്. കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ മഞ്ചുനാഥ്‌നെ അയൽവാസി ആണ് ആശുപത്രിയിൽ എത്തിച്ചത്.