വീണ്ടും വിവാഹം കഴിച്ചതോടെ മകളുടെ പിറന്നാൾ വരെ മറന്ന ബാല; അമൃത ആഘോഷമാക്കിയപ്പോൾ വീരവാദങ്ങൾ നടത്തിയ ബാല എവിടെയാണെന്ന് ആരാധകർ…!!

3,955

മലയാളികൾക്ക് ഏറെ സുപരിതമായ നടനാണ് ബാല. ഗായികയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. എന്നാൽ വിവാഹ മോചനം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ പലപ്പോഴും സോഷ്യൽ മീഡിയ വഴി ഏറ്റുമുട്ടാറുണ്ട്.

നേരത്തെ അമൃതക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ നടത്തുന്ന ബാലയുടെ ഫോൺ കാൾ ലീക് ആയിരുന്നു. കൂടാതെ അടുത്ത കാലത്തിൽ മകളെ കാണാൻ അനുവദിക്കാത്ത കാര്യം ബാല പരസ്യമായി വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. മകൾ ആണ് തന്റെ എല്ലാം എന്ന് പലപ്പോഴും ബാല പറയാറുണ്ട്.

പറയുക മാത്രമല്ല ചെന്നൈയിൽ മാതാപിതാക്കൾക്ക് ഒപ്പം നിൽക്കാതെ കൊച്ചിയിൽ നിൽക്കുന്നത് മകൾക്കു വേണ്ടി ആണെന്ന് ബാല ഒരിക്കൽ പറഞ്ഞത്. മകളുടെ ജന്മദിനത്തിൽ വ്യത്യസ്തമായ ഫോട്ടോകൾ കോർത്തിണക്കിയുള്ള വീഡിയോ ഒക്കെ ബാല പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മകൾ അവന്തികയുടെ ഒമ്പതാം പിറന്നാൾ ആയിരുന്നു.

അമ്മ അമൃത സുരേഷ് സിമ അവാർഡ് വേദിയിൽ നിന്നും മകളുടെ ജന്മദിനം ആഘോഷിക്കാൻ പറന്നെത്തി. അമൃതയും സഹോദരി അഭിരാമിയും സൈമ അവാർഡ് നിശയിൽ പങ്കെടുക്കാനായി ഹൈദരാബാദിൽ പോയിരിക്കുകയായിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാൾ ആഘോഷമാക്കാൻ അമൃത പറന്നെത്തുകയായിരുന്നു.

മകളുടെ പിറന്നാളിന് അമൃത എത്തിയപ്പോൾ ആശംസകളുമായി ബാലയെ കണ്ടില്ലെന്നാണ് മറ്റു കമന്റുകൾ. രണ്ടാം വിവാഹം കഴിഞ്ഞപ്പോൾ മകളുടെ പിറന്നാൾ ബാല മറന്നോ എന്നാണ് പലരും ചോദിക്കുന്നത്. ബാലയും അമൃതയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അമൃത പങ്കെടുത്ത റിയാലിറ്റി ഷോയിൽ അതിഥി ബാല എത്തിയതോടെയാണ് ഇരുവരും പരിചയത്തിലായത്.

ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവിൽ വിവാഹത്തിലുമെത്തി. എന്നാൽ 2015 മുതൽ ഇരുവരും വേർ പിരിഞ്ഞ് കഴിയുകയായിരുന്നു. 2019 ൽ ഔദ്യോഗികമായി ബാലയും അമൃതയും വിവാഹ ബന്ധം പിരിഞ്ഞു. അടുത്തിടെയാണ് ബാല രണ്ടാം വിവാഹം ചെയ്തത്.

സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ബാലയോട് മകളെ കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ താൻ ഇപ്പോഴും മകളെ സ്‌നേഹിക്കുന്നുവെന്നായിരുന്നു ബാലയുടെ മറുപടി.