ഒരു കാലത്ത് ബഡ്‌ജറ്റ് കാറുകൾ നിരത്തിൽ ഇറക്കി സൂപ്പർ ഹീറോ ആയി തുടരുന്ന മാരുതി കാലത്തിനൊപ്പം മാറാത്ത അവസ്ഥ ആണ് ഉള്ളത്. ബഡ്‌ജറ്റ് കാറുകളുടെ നിരയിലേക്ക് മാരുതിയോട് മത്സരിക്കാൻ ടാറ്റ കാറുകൾ ഇറക്കിയപ്പോൾ വിലയിൽ മരുതിയേക്കാൾ കുറവും എന്നാൽ സുരക്ഷയിൽ ഏറെ മുന്നിലും ആണ്.
ഇപ്പോൾ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തു വന്നതോടെ ആണ് മരുതിയെ ട്രോൾ ചെയ്തു ടാറ്റ രംഗത്ത് വന്നത്. മാരുതി സുസുക്കി എസ് പ്രസ്സോ , ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 , നിയോസ് എന്നിവ ആണ് പങ്കെടുത്തത്. മാരുതി സുസുക്കി എസ് പ്രസ്സോക്ക് ലഭിച്ചത് പൂജ്യം റേറ്റിങ് ആണ് എന്നുള്ളത് തന്നെ ആണ് ഹൈലൈറ്റ് ആയിട്ടുള്ള കാര്യം.
ഇതിന് പിന്നാലെ ആണ് ടാറ്റ ട്വിറ്റെർ വഴി ട്രോൾ ചെയ്തത്. കോഫി കപ്പ് പൊട്ടിയ ഫോട്ടോക്ക് ഒപ്പം ഞങ്ങൾ അത്ര വേഗം തകരില്ല എന്നുള്ള വാക്കുകൾ കൂടി ടാറ്റ നൽകി. ടാറ്റ ടിയാഗോയുടെ പരസ്യം കൂടി ആയിരുന്നു അത്. ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ടാറ്റ ടിയാഗോക്ക് നാല് സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. ടാറ്റ കാറുകൾക്ക് ഒപ്പം മികച്ച സുരക്ഷാ നൽകുന്നത് മഹേന്ദ്ര കാറുകൾ ആണ്.
ടാറ്റ നെക്സൺ , അൾട്രോസ് എന്നിവക്ക് ഒപ്പം മഹിന്ദ്ര എസ് യു വി 300 ക്കും ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. എന്നാൽ മരുതിക്ക് ആശ്വാസമായി വിരാറ്റ ബ്രസ നാല് സ്റ്റാർ നേടി. വിപണിയിൽ ഉള്ള കാറുകളുടെ ബേസിക്ക് മോഡൽ ആണ് പരിശോധന നടത്തിയത്. എസ് പ്രസോ ബോഡി ഷെല്ലുകൾക്ക് ബലം ഇല്ലന്നും അതുപോലെ ഡ്രൈവർ സൈഡ് എയർ ബാഗ് മാത്രം ആണ് ഉള്ളത് എന്നുള്ളതും സുരക്ഷക്ക് വലിയ ഭീഷണി ആണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…