മോശം കമന്റ് ഇട്ടവന് മുട്ടൻ പണി കൊടുത്തു അപർണ നായർ; സൈബർ സെല്ലിൽ പരാതി കൊടുത്ത ശേഷം; നേരിൽ കണ്ടു ചെയ്തത്..!!

25

നടിമാർക്ക് നേരെ ഉള്ള മോശം കമെന്റുകൾ ദ്വയാർത്ഥ പ്രയോഗങ്ങൾ എന്നിവ കൂടി വരുന്ന കാലം ആണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ആണ് പ്രമുഖ നടിയുടെ മകൻ മോശം സന്ദേശങ്ങൾ അയച്ച വിവാദങ്ങൾ ഉണ്ടായത്. ഇത്തരത്തിൽ മോശം കമന്റ് സന്ദേശങ്ങൾ എന്നിവ വരുമ്പോൾ സാധാരണയായി കണ്ടില്ല എന്ന് നടിക്കുകയോ ഡിലീറ്റ് ചെയ്തു ഒഴുവാക്കുകയോ ഒക്കെയാണ് സാധാരണയായി ചെയ്തു വരുന്നത്. അതിൽ അപൂർവം ചിലർ കമ്മെന്റുകൾക്ക് ഉടൻ മറുപടി നൽകും. അല്ലെങ്കിൽ അതിന്റെ ചിത്രം സഹിതം പങ്കു വെച്ച് മറുപടി നൽകും.

കഴിഞ്ഞ ആഴ്ച്ച ഇതുപോലെ തന്നെ നടി അപർണ നായരുടെ പോസ്റ്റിന് താഴെ ഒരാൾ മോശം കമന്റ് പോസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കു ചുട്ട മറുപടി നൽകി അപർണ ഉടൻ രംഗത്ത് വരുകയും ചെയ്തു. മറ്റൊരാളുടെ രതി വൈകൃതങ്ങൾ സന്ദേശം ആയും കമന്റ് ആയും വരുമ്പോൾ പ്രതികരണം നൽകാതെ ഇരിക്കാൻ കഴിയില്ല എന്നും ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്നും നടി തുറന്നടിച്ചു. എന്നാൽ പോസ്റ്റിൽ കൂടി മാത്രം മറുപടി നൽകുക അല്ല അപർണ ചെയ്തത്. സൈബർ സെല്ലിൽ പരാതി നൽകുകയും പോസ്റ്റിൽ കമന്റ് ആയി എത്തിയ ഞരമ്പനെ നേരിൽ കാണുകയും ചെയ്തു.

അപർണ്ണ നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ…

അജിത്കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ്‌ എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു, തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്ന് രാവിലെ സൈബർ സെൽ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു.
സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ ഞാൻ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ… !!!

എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്, അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി.

പരാതി നൽകാൻ എനിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയ മാധ്യമസുഹൃത്തിനും, ADGP മനോജ്‌ എബ്രഹാം സാറിനും, സൈബർ പോലീസ് SI മണികണ്ഠൻ സാറിനും, ജിബിൻ ഗോപിനാഥ്‌ & തിരുവനന്തപുരം വനിത സെല്ലിലെ ഉദ്യോഗസ്ഥർക്കും ഞാൻ ആത്മാർഥമായ നന്ദി അറിയിക്കുന്നു.
നന്ദി Keralapolice !

NB: അജിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂർവ്വമായ പ്രവർത്തി ആയിരുന്നു.

അജിത്കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ്‌ എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു, തുടർന്ന് സൈബർ…

Posted by Aparna Nair on Tuesday, 16 June 2020