ദൃശ്യം 2 ചിത്രീകരണം നിർമാതാക്കളുടെ അസോസിയേഷനുമായി ധാരണയായ ശേഷം; ആന്റണി പെരുമ്പാവൂർ..!!

26

നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ വെല്ലുവിളിച്ചു ദൃശ്യം 2 ന്റെ ചിത്രീകരണം അടുത്ത മാസം 17 മുതൽ ആരംഭിക്കും എന്ന മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയുമായി ദൃശ്യം ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത്. നിർമാതാക്കളുടെ സംഘടനയുമായി ധാരണയിൽ എത്തിയതിന് ശേഷം മാത്രമേ ദൃശ്യം 2 ചിത്രീകരണം ആരംഭിക്കൂ എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.

അതെ സമയം താരങ്ങൾ തങ്ങളുടെ സാലറി അടക്കം കുറക്കുന്നത് ഞായറാഴ്ച ചേരുന്ന താരസംഘടന യോഗത്തിൽ തീരുമാനിക്കും. ദൃശ്യം 2 ചിത്രീകരണം തുടങ്ങുന്നത് അറിഞ്ഞിരുന്നുവെന്ന് നിർമാതാക്കളുടെ സംഘടനയുടെ ജെനെറൽ സെക്രട്ടറി ആന്റോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

താരങ്ങൾ തങ്ങളുടെ പ്രതിഫലം അമ്പത് ശതമാനം കുറച്ചാൽ മാത്രം മതി പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് എന്നാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. എന്നാൽ ഇതിനെ വെല്ലുവിളിച്ചു നിരവധി ചിത്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.