ചട്ടയും മുണ്ടും ധരിച്ചു, മുണ്ടു മടക്കി കുത്തി അനാർക്കലിയുടെ മാസ്സ് ഫോട്ടോ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!

291

വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് അനാർക്കലി മരക്കാർ. ആസിഫ് അലിയുടെ നായികയായി രണ്ടാം ചിത്രം മന്ദാരത്തിൽ എത്തി എങ്കിൽ കൂടിയും ചിത്രം വലിയ പരാജയമായി മാറി.

തുടർന്ന് വലുതും ചെറുതുമായ കുറച്ചേറെ വേഷം ചെയ്തു എങ്കിൽ കൂടിയും ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കൂടിയും മറ്റും ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. വിവാദങ്ങൾ നോക്കാതെ അഭിപ്രായങ്ങൾ പറയുന്ന താരം കൂടി ആയ അനാർക്കലി താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പള്ളിപ്പെരുന്നാൾ വൈബ് സ് എന്ന തലക്കെട്ടോടെ ചട്ടയും മുണ്ടും ധരിച്ചു നിൽക്കുന്ന അനാർക്കലിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

കാളി എന്ന പേരിൽ അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ സ്വീകരിച്ചത്. കാളി എന്ന ഫോട്ടോഷൂട്ട് ഉണ്ടാക്കിയ വിവാദങ്ങൾക്ക് മറുപടി ആയി അനാർക്കലി പറഞ്ഞത് ഇങ്ങനെയാണ്. ‘ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ്ണ അറിവോടെയാണ് താൻ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തത്. ഇത്തരം പിഴവ് ഇനി എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.’ എന്നാണ് താരം അന്ന് പറഞ്ഞത്.