നിറവയറിൽ ആമി ജാക്സണ് വിവാഹ നിശ്ചയം; വീഡിയോ വൈറൽ..!!

34

ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സൻ, പതിനാറാം വയസ്സ് മുതൽ മോഡൽ രംഗത്ത് സജീവ സാന്നിധ്യം ആണെങ്കിൽ കൂടിയും മദ്രാസ് പട്ടണം എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.

പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏക് ദീവാനാ ഥാ, തങ്കമകൻ, ഐ, തെരി, 2.0 എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ. സൂപ്പർ ഗേൾ ടെലിവിഷൻ പരമ്പരയിൽ സാറ്റേൺ ഗേൾ (ഇമ്ര അർദീൻ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമി ജാക്സണായിരുന്നു.

ഇപ്പോഴിതാ, ജോർജ്ജ് പനയോറ്റുമായുള്ള വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുകയാണ് അഞ്ചു മാസം ഗര്‍ഭിണിയായ ആമി. കാമുകന് ഒപ്പം ഗർഭകാലം ആഘോഷിക്കുന്ന വേളയിൽ ആണ്, വിവാഹ നിശ്ചയം നടന്നിരിക്കുന്നത്.

ബ്രിട്ടണിൽ നടന്ന അതിഗംഭീര ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കറുപ്പും വെള്ളയും കലർന്ന സ്ലിറ്റ് കട്ട് ഗൗണിൽ അതിസുന്ദരിയായി ആമിയെത്തിയപ്പോൾ ഡാപ്പർ സ്യൂട്ടില്‍ ജോര്‍ജ്ജും തിളങ്ങി.

Facebook Notice for EU! You need to login to view and post FB Comments!