കഴിഞ്ഞ ദിവസം അമൃത സുരേഷ് പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആണ് ഇപ്പോൾ താരത്തിന് തന്നെ തലവേദന ആയിരിക്കുന്നത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ ആണ് അമൃത വീണ്ടും വിവാഹിത ആകുന്നു. വീണ്ടും ബാല ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നതരത്തിൽ വാർത്തകൾ എത്തിയത്. എന്നാൽ ഈ വാർത്ത വന്നതോടെ രൂക്ഷമായ ഭാഷയിൽ ആയിരുന്നു നടൻ ബാലയുടെ പ്രതികരണം. തൊട്ട് പിന്നാലെ തന്റെ പ്രതികരണവുമായി എത്തി ഇരിക്കുകയാണ് അമൃത സുരേഷും.

Loading...

അമൃത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ച ഈ പോസ്റ്റ് ആണ് വിവാദത്തിൽ ആയത്. ‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐ ലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഇതിനുപിന്നാലെ നിരവധി സംശയങ്ങളാണ് എത്തുന്നത്. വിവാഹം കഴിക്കുന്നു എന്ന രീതിയിൽ ആണ് ഈ പോസ്റ്റിന് വ്യാഖ്യാനം ഉണ്ടായത്. എന്നാൽ അതിന് മറുപടി ആയി ആണ് ഇപ്പോൾ വീണ്ടും അമൃത എത്തിയിരിക്കുന്നത്. ഇതിന് മുമ്പും തനിക്ക് എതിരെ ഇത്തരം വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതിയാൽ നമ്മൾ വിചാരിക്കാത്ത രീതിയിൽ അത് മാറ്റും. വാർത്തകൾ വളച്ചൊടിക്കും. അത്തരം വാർത്തകൾക്ക് എതിരെ പ്രതികരണം നടത്തി മടുത്തു. ഇനി ഉണ്ടായാൽ നിയമ നടപടി സ്വീകരിക്കും.

കഴിഞ്ഞ ദിവസം കുറച്ചു തുണിത്തരങ്ങൾ വാങ്ങാൻ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വീഡിയോ പോസ്റ്റ് ചെയ്താൽ ഞാൻ കല്യാണ സാരി എടുക്കാൻ ആണ് പോയത് എന്നും വിവാഹം ആയി എന്നും പലരും പ്രചരിപ്പിക്കും. എന്തിനാണ് ഇത്തരം വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് മനസിലാവുന്നില്ല.. മനോരമ ഓൺലൈനായി ആണ് താരം ഈ പ്രതികരണം നടത്തിയത്.

Related news..

എന്റെ ജീവിതത്തിൽ മറ്റൊരു പരീക്ഷണത്തിന് തയ്യാറാക്കുകയാണ്; അമൃത സുരേഷ് പറയുന്നത് ആരെ കുറിച്ച്..!!

അമൃത സുരേഷിനെയും തന്നെയും ചേർത്തുള്ള വാർത്ത; പൊട്ടിത്തെറിച്ചു ബാല രംഗത്ത്..!!