സോഷ്യൽ മീഡിയ വഴി നടക്കുന്ന വമ്പൻ തട്ടിപ്പിനെതിരെ അഹാന; നിങ്ങൾ കുഴിയിൽ വീഴരുത്..!!

42

സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന വമ്പൻ തട്ടിപ്പിന് എതിരെ നടി അഹാന കൃഷ്ണ രംഗത്ത്. ഇത്തരത്തിൽ ഉള്ള തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് വഴിയും ആണെന്ന് ആഹാന പറയുന്നു. നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്തു തരാം അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ ബ്ലോക്ക് ആകാം എന്ന് തരത്തിൽ ഉള്ള സന്ദേശം ആണ് ഇൻസ്റ്റാഗ്രാമിൽ വരുന്നത്.

എന്നാൽ ഫേസ്ബുക്കിൽ വരുന്നത് നിങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്യാൻ ഉള്ള എന്തേലും ഒരു ഓപ്‌ഷൻ തന്നാൽ 1500 ഡോളർ തരാം രണ്ടായിരം ഡോളർ തരാം എന്നുള്ള പോസ്റ്റുകൾ മെസേജുകൾ ആണ് പേജിലേക്കും മറ്റും ദിനംപ്രതി വരുന്നത്. ഇത്തരത്തിൽ ഉള്ള വ്യാജ സന്ദേശങ്ങൾ വഴി നിങ്ങളുടെ അക്കൗണ്ട് തട്ടിയെടുക്കാൻ ശ്രമിക്കയുന്നവരെ ശ്രമിക്കരുത് എന്നാണ് അഹാന പറയുന്നത്.

നിങ്ങളുടെ യൂസർ ഐഡി പാസ്സ്‌വേർഡ്‌ എന്നിവ പങ്കു വെക്കാൻ ആണ് ആവശ്യപ്പെടുന്നത്. നിങ്ങളുടെ പ്രൊഫൈൽ സുരക്ഷിതമാക്കി വെക്കാൻ 2 സ്റ്റെപ് വേരിഫിക്കേഷൻ കൂടി നൽകാൻ ആഹാന പറയുന്നു.