അവസരങ്ങൾക്ക് വേണ്ടിയും മറ്റും പുതുമുഖ താരങ്ങളും മറ്റും നിർമ്മാതാക്കൾക്കും നടന്മാർക്കും അടക്കം ശാരീരിക വഴങ്ങലുകൾ വേണ്ടി വരുന്നു എന്നുള്ളതു പരസ്യമായ രഹസ്യം ആണ്. കോംപ്രമൈസ് ചെയ്യാൻ കഴിയുമോ എന്നുള്ള ചോദ്യത്തിലൂടെ നേരിടുന്ന ലൈംഗീക ചൂഷണത്തെയാണ് കാസ്റ്റിംഗ് കൗച്ച് എന്ന പേരിൽ അറിയപ്പെടുന്നത്.

എന്നാൽ ഇത്തരത്തിൽ ഉള്ള അതിക്രമങ്ങൾ സർവ്വ സാധാരണമായി താരപുത്രിമാർക്ക് നേരെ ഉണ്ടാകാറില്ല എന്നാൽ തനിക്ക് നേരെ ഉണ്ടായി എന്നാണ് ശരത് കുമാറിന്റെയും രാധികയുടെയും മകൾ ആയ വരലക്ഷ്മി പറയുന്നത്. തന്നോട് ഇത്തരത്തിൽ സംസാരിച്ച താരങ്ങളുടെയും നിർമാതാക്കളുടെയും കോൾ റെക്കോർഡുകൾ തന്റെ കൈവശം ഉണ്ടെന്നു താരം പറയുന്നു.

Loading...

താരത്തിന്റെ മകളാണെന്ന്‌ അറിഞ്ഞു കൊണ്ടുതന്നെ ചിലർ തന്റെയടുക്കൽ മോശം ഉദ്ദേശവുമായി എത്തിയിട്ടുണ്ടെന്നാണ് നടി പറയുന്നത്.ചില നടിമാർ കാസ്റ്റിംഗ് കൗച്ചിനോട് അനുകൂലമായാണ് പ്രതികരിക്കുന്നതെന്നും എന്നാൽ പിന്നീട് അവസരം ലഭിക്കാതെ വരുമ്പോൾ അവർ പരാതിയുമായി രംഗത്തെത്തുമെന്നും നടി ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ‘ഓഫറുകൾ’നിരസിക്കാൻ ധൈര്യമാണ് വേണ്ടതെന്നും അത് നിരസിച്ചാലും പൊരുതി മുന്നേറാൻ സാധിക്കുമെന്നും വരലക്ഷ്മി പറഞ്ഞു. താൻ പലപ്പോഴും നോ എന്ന് പറഞ്ഞു മുഖം തിരിച്ചത് കൊണ്ട് സിനിമകളിൽ നിന്നും ഒഴുവാക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർക്കുന്നു.

ആദ്യമൊക്കെ ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോൾ അഭിനയ ജീവിതം ഉപേക്ഷിച്ചാലോ എന്ന് വിചാരിച്ചു എങ്കിൽ കൂടിയും ഇതെല്ലാം തരണം ചെയ്താണ് താൻ 25 സിനിമകൾ പൂർത്തിയാക്കിയത് എന്നും വരലക്ഷ്മി കൂട്ടിച്ചേർക്കുന്നു.