ആദ്യം മൂന്ന് സിനിമകൾ കിട്ടിയത് അങ്ങനെയാണ്; ഒറ്റക്ക് ലൊക്കേഷനിൽ പോയപ്പോൾ സംഭവിച്ചത്; കൂടെവിടെ സീരിയൽ താരം ശ്രീധന്യ അനുഭവം പറയുന്നു..!!

113

അഭിനയ ലോകത്തിൽ ഏറെ കാലങ്ങളായി ഉണ്ടെങ്കിൽ കൂടിയും കൂടെവിടെ എന്ന സീരിയലിൽ കൂടി വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ് ശ്രീധന്യ എന്ന താരം.

എന്നാൽ അഭിനയവും അതിലേക്ക് എത്തുമ്പോഴും മറ്റുജോലികളിൽ നിന്നും ചില പ്രത്യേകതകൾ ഈ ജോലിക്ക് ഉണ്ടെന്നും ഒറ്റക്ക് ലൊക്കേഷനിൽ എത്തിയാൽ അത് മറ്റെന്തിനോ ആണെന്ന് ആണ് ലൊക്കേഷനിൽ ഉള്ളവർ കരുതുന്നത് എന്നും അത്തരത്തിൽ ഉള്ള അനുഭവം തനിക്ക് നേരത്തെ ഉണ്ടായിട്ടുണ്ട്.

അതുപോലെ സിനിമ മറ്റേത് ജോലിയെ പോലെ ആണെന്ന് പലരും പറയുമ്പോഴും തനിക്ക് ഒരിക്കൽ പോലും അങ്ങനെ അല്ല തോന്നിട്ടില്ല എന്നും ശ്രീധന്യ പറയുന്നു.

തന്റെ പരിശ്രമം കൊണ്ട് അല്ല തനിക്ക് സിനിമയിൽ അവസരം ലഭിച്ചത്. ആദ്യ മൂന്നു സിനിമകൾ സൗഹൃദത്തിൽ കൂടി ആണ് ലഭിച്ചത്. താൻ ജീവിതത്തിൽ ഒട്ടേറെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യ സിനിമയിൽ ഒഴികെ ബാക്കി എല്ലാത്തിലും താൻ ഒറ്റക്ക് ആണ് പോയിട്ടുള്ളത്.

രസകരമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം വേദനാജനകമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സെറ്റിൽ ഒറ്റക്ക് ചെന്നാൽ ആളുകൾ കരുതുന്നത് മറ്റെന്തിനോ ആണെന്ന് ആണ്. ഒരിക്കൽ ഒരു ലൊക്കേഷനിൽ വെച്ച് ഒരാൾ എന്നോട് ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.

നിങ്ങൾ ഇങ്ങനെ ഒറ്റയ്ക്ക് വരുന്നതുകൊണ്ടാണ് തെറ്റിദ്ധരിക്കുന്നത്. ഇത് കേട്ടപ്പോൾ തനിക്ക് അതിശയം തോന്നി. ഏത് ജോലിക്കാണ് നമ്മൾ വീട്ടിൽ ഉള്ള ആളുകളെയും കൊണ്ട് പോകുന്നത്.

സ്വന്തമായി വന്നു ജോലി ചെയ്യാൻ കഴിയുന്നില്ല എങ്കിൽ ആ ജോലി ചെയ്യാതെ ഇരിക്കുന്നതല്ലേ നല്ലത് എന്ന് ഞാൻ അയാളോട് ചോദിച്ചു. തനിക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടായത് 2012 ൽ ആണ്. എന്നാൽ കാലം മാറിയതോടെ അതിൽ മാറ്റങ്ങൾ ഉണ്ടായി എന്നും താരം പറയുന്നു.