ദിലീപ് പോയതോടെ നിന്റെ കഷ്ടകാലമാണോ; ചൊറിഞ്ഞവന് മറുപടി നൽകി നമിത പ്രമോദ്..!!

158

നടിമാർക്ക് എതിരെയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങളും പരിഹാസങ്ങളും കൂടി വരുന്ന കാലം ആണ് ഇപ്പോൾ, ഒരു രാത്രി പങ്കിടാൻ ഉള്ള വില വരെ പല നടിമാരോടും ചോദിക്കുന്ന മെസേജുകൾ നടിമാർ തന്നെ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയങ്കരിയായ നടിമാരിൽ ഒരാൾ ആയ നമിത പ്രൊമോദിനെയാണ് യുവാവ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിഹസിച്ചത്,

‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ, ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’ ഇങ്ങനെ ആയിരുന്നു നടി നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു കമന്റ്.

എന്നാൽ ഇതുപോലെ ഉള്ള കമന്റുകൾ ശ്രദ്ധിക്കാതെ ഇരുന്നില്ല നടി, കൃത്യമായ മറുപടി അപ്പോൾ തന്നെ നൽകുകയും ചെയ്തു. ‘ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം !! വയ്യ അല്ലേ !! ഏഹ് !’– ഇതായിരുന്നു നടിയുടെ മറുപടി.

നമിതയുടെ മറുപടിയുടെ താഴെ നിരവധി ആളുകളാണ് താരത്തിന് പിന്തുണയും അഭിനന്ദനങ്ങളുമായി എത്തിയത്. നമിത പറഞ്ഞത് കുറച്ച് കുറഞ്ഞുപോയെന്നായിരുന്നു ഏവരും അഭിപ്രായപ്പെട്ടത്. പരിഹസിച്ചവനെതിരെ കേസ് കൊടുക്കണമെന്നായിരുന്നു മറ്റുചിലർ പറഞ്ഞത്.