ഭയമായിരുന്നു, എന്നിട്ടും തല മൊട്ടയടിച്ചു, കാരണം വ്യക്തമാക്കി നടി കൃഷ്ണ പ്രഭ..!!

302

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമക്ക് ലഭിച്ച നടിയാണ് കൃഷ്ണ പ്രഭ. മികച്ച നടിക്ക് ഒപ്പം നർത്തകി കൂടിയാണ് കൃഷ്ണ പ്രഭ.

നടിയുടെ പുതിയ മേക്ക് ഓവർ ആണ് ആരാധകരെ ഞെട്ടിച്ചത്. മൊട്ട അടിച്ചാണ് നടി തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്തായിരിക്കും നടി തല മൊട്ട അടിക്കാൻ ഉള്ള കാരണം എന്നുള്ള ആലോചനയിൽ നിൽക്കുമ്പോൾ, നടി തന്നെ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.

പുതിയ സിനിമക്ക് വേണ്ടിയോ, മേക്കപ്പ് ചെയ്തതോ അല്ല എന്നാണ് നടി പറയുന്നത്. തല മൊട്ടയടിക്കാനുള്ള കാരണം തിരക്കിയപ്പോൾ കുടുംബസമേതം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് താരം തന്റെ മുടി കളഞ്ഞതെന്ന് ആരാധകർ അറിയുന്നത്. “നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്‌നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്” കൃഷ്ണപ്രഭ പറയുന്നു.

എല്ലാ വർഷവും തിരുപ്പതിയിൽ സന്ദർശനം നടത്താറുണ്ട് എന്നും എന്നാൽ ആദ്യമായി ആണ് താൻ തല മൊട്ട അടിക്കുന്നത് എന്നും നല്ല ഭയം ഉണ്ടായിരുന്നു എന്നും നടി പറയുന്നു. ചേട്ടൻ എല്ലാ വർഷവും മൊട്ട അടിക്കാറുണ്ട് എന്നും കഴിഞ്ഞ വർഷം അമ്മയും അടിച്ചു എന്നും ഈ വർഷം തങ്ങൾ മൂന്ന് പേരും തല മൊട്ട അടിച്ചു എന്ന് കൃഷ്ണ പ്രഭ പറയുന്നു.

Facebook Notice for EU! You need to login to view and post FB Comments!