കോഴിക്കോട് നടൻ ദിലീപിന്റെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു..!!

40

ജനപ്രിയ നായകൻ ദിലീപിനും സംവിധായകൻ നാദിര്ഷയും ചേർന്ന് നടത്തുന്ന കോഴിക്കോട് പുതിയറയിൽ ഉള്ള ദേ പുട്ട് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു.

പഴകിയ ഭക്ഷണം പിടിച്ചതിന് ഒപ്പം, വൃത്തിഹീനമായ സാഹചര്യത്തിൽ ആണ് ഭക്ഷണം പാകം ചെയ്യുന്നത് എന്നും വിൽപന നടത്തുന്നത് എന്നുമാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയത്.

കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.

പൊതുജനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ഹോട്ടലുകൾക്ക് എതിരെ കർശനമായ നടപടി ഉണ്ടാകും എന്നും കേരള മുനിസിപ്പൽ ആക്ട് പ്രകാരം കേസ് എടുക്കും എന്നും ഹെൽത്ത് ഓഫിസർ ആർ എസ് ഗോപകുമാർ അറിയിച്ചു.

Facebook Notice for EU! You need to login to view and post FB Comments!