തെന്നിന്ത്യൻ നടൻ ബാലക്ക് എതിരെ വീണ്ടും വാർത്ത വന്നതിൽ പ്രതിഷേധവുമായി താരം രംഗത്ത്. മലയാളത്തിലെ പ്രിയ ഗായികയും ബിഗ് ബോസ് താരവുമായ അമൃത സുരേഷിന്റെ മുൻ ഭർത്താവ് കൂടി ആണ് ബാല. ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയ അമൃത യെ സ്പെഷ്യൽ ഗെസ്റ്റ് ആയി എത്തിയ ബാലക്ക് പ്രണയം തോന്നുകയും തുടർന്ന് ഇവരും വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു ഏറെ നാളുകൾ കഴിയുന്നതിന് മുന്നേ തന്നെ ഇരുവരും വേർപിരിയുകയും ചെയ്തു.

Loading...

ഈ വിവാഹത്തിൽ ഒരു മകൾ ഉള്ളത് അമൃത സുരേഷിന് ഒപ്പം ആണ്. പുതിയ മുഖം എന്ന ചിത്രത്തിൽ സുധി എന്ന കയ്യടി നേടിയ വില്ലൻ വേഷവും അതോടൊപ്പം നായകൻ ആയും പ്രതിനായകൻ ആയും സഹ നടൻ ആയും എല്ലാം മലയാളത്തിൽ തിളങ്ങിയ താരം ആണ് ബാല. വിവാഹ മോചനത്തിന് ശേഷവും ഏറെ വിവാദം നിറഞ്ഞ വാർത്തകളിൽ കൂടി ക്രൂശിക്കപ്പെട്ട താരം കൂടി ആണ് ബാല. ആദ്യം മറ്റൊരു സീരിയൽ നടിക്ക് താരത്തിനോട് തോന്നിയ ആരാധന പ്രണയം ആണെന്ന് വരെ വാർത്തകൾ ആയി മാറിയിരുന്നു. ഈ അടുത്ത കാലത്ത് ഒരു പ്രമുഖ നിർമാതാവും നടനുമായ താരത്തിന്റെ ഭാര്യയും ആയുള്ള ഫോൺ കാൾ വരെ ചോർന്നിരുന്നു. ഇപ്പോൾ തന്നെ കുറിച്ച് വന്നിരിക്കുന്ന സോഷ്യൽ മീഡിയ വാർത്തയിൽ സമനില തെറ്റിയ പോലെ ആണ് ബാല രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അമൃത പോസ്റ്റ് ചെയ്ത കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആണ് ബാലയും അമൃതയും വീണ്ടും ജീവിതത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത വന്നത്. ഈ വ്യാജ വാർത്തകൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ബാല തന്റെ ഫേസ്ബുക്ക് പേജിലൂടെ. ഇത്തരം വാർത്തകൾ പുറത്തുവിടുന്നവർക്ക് ലാസ്റ്റ് വാർണിംഗ് കൊടുത്തിരിക്കുകയാണ് വിഡിയോയിൽ.

ബാലയുടെ വാക്കുകൾ ഇങ്ങനെ..

‘എന്റെ അച്ഛൻ തീരവയ്യാതെ ഇരിക്കുകയാണ് ചെന്നൈയിൽ. അവിടെ കമ്പ്ലീറ്റ് ലോക്ക് ഡൗണിൽ ആണു. അങ്ങോട്ട് പോകണമെന്ന് ചിന്തയിലാണ് ഞാൻ ഇരിക്കുന്നത്. നീ ഇപ്പോൾ പോകണ്ടായെന്ന് എന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞു. നിന്റെ ബോഡി ഹെൽത്ത് ഉണ്ട്. ഇത്രയും യാത്ര ചെയ്തു പോയാൽ അത് കൂടുതൽ പ്രശ്‍നങ്ങൾ ഉണ്ടാക്കും അവർക്ക്. ഈ വിഷമങ്ങൾ എല്ലാം മനസ്സിൽ വച്ചിട്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. എന്റെ ആകെ ആശ്വാസം അമ്മ ഇടക്കിടെ വിളിച്ച് അവിടുത്തെ കാര്യങ്ങൾ ഫോണിലൂടെ സംസാരിക്കുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം ഒരു വാർത്ത വന്നു. ഞാൻ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന്..!

അതിന് ശേഷം എന്നെ ഇഷ്ടപ്പെടുന്നവരുടെ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല. അമ്മ വിളിച്ചിട്ട് എന്നെ കിട്ടിയിരുന്നില്ല. ഇത്തരം വ്യാജവാർത്തകൾ കൊടുക്കുന്നവരെ നമ്മൾ എന്ത് ചെയ്യണം? പ്രതികരിക്കണമെന്ന് ഞാൻ വിചാരിച്ചതല്ല. പക്ഷേ ഇത് തുടരാൻ പറ്റില്ല. ഇത് അവസാനത്തെ ആയിരിക്കണം. എന്റെ ലാസ്റ്റ് വാർണിംഗാണ്. എന്നോട് എന്റെ ഫാൻസും സുഹൃത്തുക്കളും വച്ചിരിക്കുന്ന ഈ സ്നേഹം ഒരു ബിസിനസ് ആക്കി പണം ഉണ്ടാക്കാനും പ്രശസ്‌തി ഉണ്ടാക്കാനും ശ്രമിച്ചാൽ ഞാൻ പ്രതികരിക്കും. 10 വർഷം മുമ്പ് ഒരു ഷോ വന്നു. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ആ ഷോ കണ്ടപ്പോൾ എന്തൊരു പാവമാണെന്ന് നിങ്ങൾക്ക് തോന്നി. ഒരു 10 വർഷം കഴിഞ്ഞ് വേറെയൊരു ഷോ വന്നു. അപ്പോ നിങ്ങൾക്ക് മനസ്സിലായി ഇതാണ് റിയാലിറ്റിയെന്ന്. പക്ഷേ ഇതിനിടക്കുള്ള കാലഘട്ടം ആരാണ് അനുഭവിച്ചത്. ഈ ഞാനാണ്..!

ഇമേജ് വീണ്ടും ബൂസ്റ്റ് ചെയ്യാൻ എന്റെ പേര് വീണ്ടും ചിലർ വലിച്ചിടുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സിനിമയിലുള്ള ഒരാൾ വരെ ഇന്നലെ എനിക്ക് മെസ്സേജ് ആയച്ചിരിക്കുകയാണ് ആശംസകൾ അറിയിച്ച്. നമ്മുടെ നാട്ടിൽ ഇത്രയും വലിയ കാര്യങ്ങൾ സംഭവിക്കുമ്പോൾ കൊടുക്കുന്ന വാർത്തയാണ് ‘ബാല വീണ്ടും കുടുംബജീവിതത്തിലേക്ക്..’ എന്ത് റീലിറ്റിയാണ് നിങ്ങൾക്ക് അറിയാവുന്നത്. നിങ്ങൾക്ക് പൈസ വേണമെങ്കിൽ ഞാൻ തരാം. അല്ലാതെ ഇങ്ങനെയല്ല ഉണ്ടാക്കേണ്ടത്..’ ബാല തുറന്നടിച്ചു.

ബാലയുടെ വീഡിയോ കാണാം..

My last and final warning to certain people. I truly love my fans if anybody tries to play with my fans i will be the 1st person to stand in front. here is the actual truth. god bless all with love bala.

Posted by Actor Bala on Sunday, 28 June 2020

അമൃത സുരേഷിന്റെ പോസ്റ്റ് ഇങ്ങനെ..

എന്റെ ജീവിതത്തിൽ മറ്റൊരു പരീക്ഷണത്തിന് തയ്യാറാക്കുകയാണ്; അമൃത സുരേഷ് പറയുന്നത് ആരെ കുറിച്ച്..!!