മലയാള സിനിമയിൽ പ്രതിഭ ശാലിയായ നടന്മാരിൽ ഒരാൾ ആയ അനിൽ മുരളി അന്തരിച്ചു. 1993 മുതൽ അഭിനയ ലോകത്തിൽ ഉള്ള അനിൽ 200 അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം തന്നെ അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ കൂടാതെ സീരിയൽ രംഗത്തും സജീവമായി നിന്ന താരം ആണ് അനിൽ മുരളി. തിരുവനന്തപുരം സ്വദേശിയായ താരം കരൾ രോഗങ്ങളുമായി ബന്ധപ്പെട്ടു കൊച്ചിയിൽ ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ വെച്ച ആയിരുന്നു അന്ത്യം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം കൂടുതൽ തുടങ്ങിയത് വില്ലൻ വേഷങ്ങളിൽ ആയിരുന്നു.

Loading...

പരുക്കൻ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള അപൂർവ്വ നടന്മാരിൽ ഒരാൾ കൂടി ആണ് അനിൽ മുരളി. ടിവി സീരിയലിൽ കൂടി അഭിനയം തുടങ്ങിയ താരം 1993 ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിൽ കൂടി ആണ് സിനിമയിലെക്ക് എത്തുന്നത്. കലാഭവൻ മണി നായകൻ ആയ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫോറൻസിക് ആണ് താരം അവസാനം അഭിനയിച്ച ചിത്രം.