മലയാളികൾക്ക് ഏറ്റവും സുപരിചിതമായ സംഗീത സംവിധായകരിൽ ഒരാൾ ആണ് ഗോപി സുന്ദർ. മലയാളം കടന്ന് ഇപ്പോൾ തെലുങ്കിലും ഹിറ്റ് സംഗീത സംവിധായകൻ ആയി തുടരുകയാണ് ഗോപി സുന്ദർ.

ഗോപി സുന്ദറിന് ഒപ്പം എപ്പോഴും കാണുന്ന പെൺ മുഖമാണ് കോയിക്കോട് എന്ന ഗാനം പാടിയ അഭയ ഹിരണ്മയി. 2008 മുതൽ താൻ ഗോപി സുന്ദറിന്റെ ഒപ്പം ഉണ്ടെന്ന് അഭയ പറയുന്നു. ആ ബന്ധത്തിന് എന്ത് പേര് വിളിച്ചാലും തനിക്ക് കുഴപ്പം ഇല്ലന്ന് അഭയ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുറിക്കുന്നു.

പോസ്റ്റ് ഇങ്ങനെ,

” 2008 മുതൽ 2019, ഞങ്ങൾ ഒരുപാട് തവണ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പോലും ഞാൻ ഇത് വരെ എന്റെ ബന്ധത്തെ കുറിച്ച് തുറന്ന് പറയാൻ വന്നിട്ടില്ല. അതെ, കല്യാണം കഴിഞ്ഞ ഒരാളുമായി ഞാൻ പരസ്പര ബന്ധത്തിലാണ് (നിയപരമായി കല്യാണത്തിൽ പെട്ടുപോയ ഒരാളുമായി) ഞങ്ങൾ 8 വർഷമായി ഒരുമിച്ച് ജീവിക്കുന്നു.

അതെ, ഞാൻ ആരേയും മുമ്പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. അതെ, വലിപ്പം കൊണ്ട് അദ്ദേഹം വലിയ ആണാണ്. അതിനു മുന്നിൽ ഞാൻ വളരെ ചെറുതും. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് എന്നാലും സന്തോഷമായിരിക്കുന്നു. ഞങ്ങളുടേതായ നിമിഷങ്ങളിൽ ജീവിക്കുന്നു.

അപ്പോൾ, മഞ്ഞചാനലുകൾക്കും പത്രക്കാർക്കും വേണേൽ എന്നെ കീപ്പ്, കാമുകി, കുലസ്ത്രീ എന്നോ എന്ത് വേണേൽ വിളിക്കാം. കുടുംബം കലക്കി എന്ന് മുദ്രകുത്താം.

ഞാൻ ഓരോന്നിൽ നിന്നും ഒളിച്ചോടി ക്ഷീണിച്ചു. ഇനിയൊരിക്കലും ഭയപ്പെടില്ല. അതുകൊണ്ട് വിധിയെഴുത്ത് നിങ്ങൾക്ക് വിട്ട് എന്റെയും ഗോപി സുന്ദറിന്റേയും പേജ് തുറന്നു വയ്ക്കുന്നു.

നിങ്ങളുടെ പൊങ്കാല കാണട്ടെ. ഞാൻ ആറ്റുകാൽ പൊങ്കാലയിടുന്നതാണ് നല്ലത്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.”

😊2008 to 2019…,…I never came open about my relationship status even though we publicly appear many times Yes I am…

Posted by Abhaya Hiranmayi on Wednesday, 13 February 2019