ബോളിവുഡിൽ ഏറെ ആരാധകർ ഉള്ള താരമാണ് ഹേമമാലിനി. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ന​ടി തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഷിം​ല മി​ർ​ച്ചി. ഹേ​മ മാ​ലി​നി പ്ര​ധാ​ന വേഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

രാ​ജ്കു​മാ​ർ റാ​വു നായ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ ര​കു​ൽ പ്രീത് സി​ങും മു​ഖ്യ വേ​ഷ​ത്തി​ൽ എത്തുന്നു. മകളുടെ കാമുകനെ പ്രണയിക്കുന്ന അമ്മയുടെ വേഷത്തിൽ ആണ് ഹേമമാലിനി എത്തുന്നത്. 35 വയസുള്ള നായകൻറെ നായകന്റെ വേഷത്തിൽ എത്തുന്നത് രാജ്‌കുമാർ റാവുവാണ്. 2015 ൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഇത്രയും കാലം വിതരണക്കാരെ ലഭിക്കാതെ ഇരിക്കുകയാണ്.

Loading...

ഇപ്പോഴാണ് ചിത്രത്തിന്റെ ട്രയ്ലർ എത്തിയിരിക്കുന്നത്. ജനുവരി 3 ആണ് ഷിംല മിർച്ചി എന്ന ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്.