ഷെയിൻ നിഗത്തിനു വിലക്ക് നൽകിയ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ മലയാളത്തിന്റെ മുതിർന്ന നടൻ മോഹൻലാൽ. മോഹൻലാൽ ഇത്തരത്തിൽ ഉള്ള നിലപാട് അറിയിച്ച വിവരം അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ് ആണ് വെളിപ്പെടുത്തിയത്.

ഒരിക്കലും ഷെയ്ന് വിലക്കിയത് അംഗീകരിക്കാൻ കഴിയില്ല എന്നും ഷെയ്‌ന്റെ ഉമ്മ നൽകിയ പരാതിയിൽ വിശദമായ ചർച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അമ്മ യോഗം ചേരും. ഷെയിൻ നിഗത്തിന്റെ ഉമ്മ സുനില 6 ഷീറ്റിൽ ഉള്ള പരാതി ആണ് അമ്മക്ക് നൽകിയിരിക്കുന്നത്. മോഹൻലാൽ ഇപ്പോൾ ബിഗ് ബ്രദർ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിൽ ആണ്.