പേരൻപ് എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ അഭിനേത്രിയാണ് അഞ്ജലി അമീർ. മലയാളത്തിലും തമിഴ് സിനിമകളിലും അഭിനയിക്കുന്ന ഇന്ത്യൻ ചലച്ചിത്ര നടിയാണ് അഞ്ജലി അമീർ. ഇന്ത്യൻ സിനിമയിൽ നായികയായി അഭിനയിച്ച ആദ്യത്തെ ട്രാൻസ്‌പെർസൺ വനിതയായിരുന്നു അഞ്ജലി അമീർ. 1995 ൽ കോഴിക്കോട് നിന്ന് 30 കിലോമീറ്റർ അകലെയുള്ള താമരശ്ശേരിയിലാണ് അഞ്ജലി അമീർ ജനിച്ചത്.

ശക്തമായ മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നാണ് അവർ പുറത്തുവന്നത്. ആദ്യം ജംഷീർ എന്നാണ് വിളിച്ചിരുന്നത്. അഭിനയത്തിലേക്ക് എത്തുന്നതിനു മുന്നേ താൻ ഏതൊരു ട്രാൻസ്‌ജെന്ററെ പോലെയും സെക്സ് വർക്കുകൾ ചെയ്തിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തന്റെ അറിവോടെ തന്നെ ഡാൻസിങ്ങിനും അല്ലാതെയായി പോകുമ്പോഴും ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വന്തം ശരീരം ആണ് അത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ ഉള്ള അർഹത നമുക്കാണ്.

Loading...

ട്രാൻസ് അല്ലാത്ത ആളുകൾ അതായത് പുരുഷന്മാർ ഇത്തരത്തിൽ സാരി ഉടുത്ത് ബാംഗ്ലൂർ ചെന്നൈ തുടങ്ങി കേരളത്തിൽ പലയിടത്തും സെക്സ് വർക്ക് നടത്തുന്നുണ്ട് എന്നാണ് താരം പറയുന്നത്. ഇത്തരത്തിൽ ഉള്ള ട്രാൻസ് അല്ലാത്തവരുടെ വേഷം കെട്ടലുകളോട് തനിക്ക് യോജിപ്പില്ല എന്നാണ് അഞ്ജലി പറയുന്നത്. നമുക്ക് ചുറ്റും പുരുഷ വേശ്യകളും സ്ത്രീ വേശ്യകളും ട്രാൻസ് വേശ്യകളും ഉണ്ട്. അവർ അവരുടെ ഇഷ്ടത്തിന് ചെയ്യുന്ന ജോലിയാണ് ഇത് തെറ്റാണ് എന്നെങ്ങനെ പറയാൻ കഴിയും എന്നും അഞ്ജലി ചോദിക്കുന്നു..