മലയാള സിനിമ ലഹരി മരുന്നുകൾക്ക് കീഴടങ്ങി എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി പ്രചരിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നതും.

എന്നാൽ ഇതിൽ ഒന്നും വലിയ യാഥാർഥ്യം ഇല്ല എന്ന് ഒരു വിഭാഗം പറയുമ്പോഴും കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യം ആണ് എന്നാണ് താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയായ ബാബു രാജ് പറയുന്നത്. മലയാള സിനിമയുടെ യുവ തലമുറ ലഹരിയുടെ പിടിയിൽ ആണ്.

ഇത് ഉപയോഗിക്കുന്നത് നടന്മാർ മാത്രം അല്ല. ചില പ്രമുഖർ അടക്കമുള്ള നടിമാരും ഉണ്ട്. ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവർക്ക് സിനിമ സംഘങ്ങൾ വരെ ഉണ്ട്. ലഹരിക്ക് അടിമ അല്ലാത്തവർ നല്ല അഭിനേതാവ് അല്ല എന്നാണ് ഇത്തരത്തിൽ അടിമകളായ നടിമാരുടെ വാദം. പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയപ്പോൾ ആണ് ഷെയ്ൻ അമ്മയിൽ അംഗം ആയത് എന്നും ബാബുരാജ് പറയുന്നു.