Loading...
22 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും (sathyan anthikkad) വീണ്ടും ഒന്നിക്കുന്നു. ഡോ ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് സെൻട്രൽ പിക്സ്ച്ചേഴ്സ് ആണ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ, ഒരു ഇന്ത്യൻ പ്രണയ കഥ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ഇക്ബാൽ കുറ്റിപ്പുറം ആയിരുന്നു. 1997 ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന ചിത്രത്തിൽ ആണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലിൽ ആണ് ആരംഭിക്കുന്നത്. ചിത്രം 2020 ഓണം റിലീസ് ആയി തീയറ്ററുകളിൽ എത്തും.
Loading...
Ads
Loading...