ഈ അടുത്താണ് ടെലഗ്രാം വഴിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്ന ഗ്രൂപ്പുകൾ കണ്ടെത്തിയത്. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നത്.

വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ഉള്ള സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ സെക്സ് ചാറ്റുകൾ ആണ് നടക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തൽ. ഇത്തരത്തിൽ ഉള്ള സംഭവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ അറിയാതെ വീട്ടിൽ നിന്നും രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന ആൺകുട്ടികൾ പോസ്കോ കേസിൽ കുടുങ്ങും എന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.

കണ്ണൂര്‍ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മരണം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് എത്തിയത്. ഇന്‍സ്റ്റഗ്രാം വാട്‌സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള കുട്ടികള്‍ നടത്തിയിട്ടുള്ള ആശയ വിനിമയങ്ങള്‍ പോലീസ് ശേഖരിച്ചു. രാത്രി വീട്ടിലുള്ളവര്‍ ഉറങ്ങുന്ന സമയവും കിടപ്പു മുറിയിലേക്ക് കടന്നു വരേണ്ട വഴികളും പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തിന് വിവരിച്ചു കൊടുക്കുന്ന മെസേജുകളും സെക്‌സിന്റെ നൂതന മാര്‍ഗങ്ങള്‍ സംബന്ധിച്ച സംവാദങ്ങളും പോലീസ് ശേഖരിച്ചവയില്‍ പെടുന്നു.

‘അമ്മ ഉറങ്ങും 12.30 ന് വരിക’ എന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി ആണ്‍സുഹൃത്തിന് അയച്ച മെസേജും പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രണയം സെക്‌സിന്റെ ആസ്വാദനത്തിനും വിവാഹം സെറ്റില്‍മെന്റുമാണ് എന്ന ചിന്തയാണ് ഇത്തരക്കാരുടെ ആശയ വിനിമയങ്ങളിലുള്ളതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആൺകുട്ടികളെ രാത്രികാലങ്ങളിൽ മാത്രം അമിതമായി പുറത്തു പോകുന്നതും കറക്കവും ശ്രദ്ധിക്കണം എന്നും പോലീസ് പറയുന്നു.