ഇന്ത്യക്ക് അഞ്ചാം ജയം; വെസ്റ്റ് ഇൻഡീസിനെ 143 റൺസിന് ചുരുട്ടിക്കെട്ടി ടീം ഇന്ത്യ..!!

34

ക്രിക്കറ്റ് ലോകകപ്പിൽ വമ്പൻ ജയം ആവർത്തിച്ചു ഇന്ത്യൻ ടീം. വെസ്റ്റ് ഇന്ത്യൻസുമായി നടന്ന മത്സരത്തിൽ 125 റൺസിന്റെ വമ്പൻ വിജയം തന്നെയാണ് ഇന്ത്യ നേടിയത്.

72 റൺസ് എടുത്ത് ഇന്ത്യൻ റൺവേട്ടക്ക് ചുക്കാൻ പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് കളിയിലെ താരം, കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ മുഹമ്മദ് ഷാമി 4 വിക്കറ്റ് എടുത്തപ്പോൾ, ജസ്പ്രിറ്റ് ബുംറ 2 വിക്കറ്റ് നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യൻ നിശ്ചിത അമ്പത് ഓവർ 268 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് 143 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ, 6 മത്സരങ്ങൾ കഴിയുമ്പോൾ ഇതുവരെയും പരാജയം ഏറ്റുവാങ്ങാത്ത ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആണ്, ഇതോടെ സെമി സാധ്യതകൾ അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.