സഞ്ജു സാംസൺ വീണ്ടും വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ട്വന്റി 20 പരമ്പരയിൽ ടീമിനൊപ്പം ചേരാൻ സാധ്യത തെളിയുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജു വീണ്ടും ടീമിൽ എത്താൻ ഉള്ള സാധ്യത തെളിയിക്കുന്നത്.

ഡൽഹി മഹാരാഷ്ട്ര മത്സരം നടക്കുന്നതിന് ഇടയിൽ ആണ് ഫീൽഡിൽ ഡൈവ് ചെയ്ത ധവാന് തുടയിൽ പരിക്കേൽക്കുന്നത്. ചോരവാർന്ന കാലുമായി ആണ് ധവാൻ കളം വിട്ടത്. ഡിസംബർ 6 ആണ് പരമ്പരക്ക് തുടക്കം ആകുന്നത്. നേരത്തെ ബംഗ്ലാദേശിന് എതിരെയുള്ള പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തി എങ്കിലും സഞ്ജുവിനെ ഒരു കളിയിൽ പോലും അവസരം നൽകിയിരുന്നില്ല.

Loading...

അവസരം നൽകാതെ തന്നെ അടുത്ത പരമ്പരയിൽ നിന്നും പുറത്താക്കിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തില്‍ സഞ്ജു പുറത്താകുകയായിരുന്നു. ധവാന് പരിക്ക് ആയതോടെ ടീമിക്ക് സഞ്ജു എത്തുമോ എന്ന് കാത്തിരുന്നു കാണാം.