മലയാളത്തിന്റെ യുവ നായകൻ ഷെയ്ൻ നിഗം പുതിയ വിവാദത്തിൽ. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്ന് നിർമിച്ച് ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം.

ഈ ചിത്രത്തിൽ പ്രതിഫലം ഉയർത്തണം എന്നാണ് ഷെയ്ൻ ആവശ്യപ്പെടുന്നത്. അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രം ആണ് ഇത് എന്നും അതുകൊണ്ടു തന്നെ തന്റെ വിപണി മൂല്യം ഉയരുന്നു എന്നും അതിനു അനുസരിച്ചുള്ള പ്രതിഫലം ഇല്ലാതെ അഭിനയിക്കാനോ ഡബ്ബിങ് ചെയ്യാനോ എത്താൻ കഴിയില്ല എന്നാണു ഷെയ്ൻ പറയുന്നത്.

Loading...

30 ഒക്കെ തന്റെ പഴയ പ്രതിഫലം ആണ് എന്നും ഇപ്പോൾ 45 ആണ് അത് തന്നില്ലെങ്കിൽ ഡിജിറ്റൽ അവകാശം തരണം അടുത്ത വർഷം മുതൽ താൻ ചെയ്യുന്ന ചിത്രങ്ങൾക്ക് 75 വാങ്ങും രണ്ട് ചിത്രത്തിൽ 75 വാങ്ങിയാൽ പിന്നെ 1 ആക്കും എന്നാണു താരം ഓഡിയോയിൽ പറയുന്നത്.