തമിഴകത്തിന്റെ പ്രശസ്തനായ നടനും ഗായകനും എല്ലാമാണ് വൈ ജി മഹേന്ദ്രർ, ഇദ്ദേഹം മോഹൻലാലിന്റെയും അതുപോലെ തന്നെ രജനികാന്തിന്റെയും കസിൻ ബ്രദർ കൂടിയാണ്.

ഇപ്പോഴിതാ 3ജി 100മത് ഷോയുടെ ആഘോഷവേളയിൽ മഹേന്ദ്രർ നൽകിയ പ്രസംഗം ആണ് വൈറൽ ആകുന്നത്, മോഹൻലാൽ ആണ് ചടങ്ങിൽ വിശിഷ്ട അതിഥിയായി എത്തിയത്.

Loading...

വൈ ജി മഹേന്ദ്രറിന്റെ വാക്കുകൾ ഇങ്ങനെ,

മോഹൻലാലിന്റെ ചിത്രത്തിന് വേണ്ടി ഞാൻ ഡബ്ബ് ചെയിതിട്ടുണ്ട്, അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ യോദ്ധ തമിഴിൽ എത്തിയപ്പോൾ ജഗതി ശ്രീകുമാറിന് വേണ്ടിയാണ് ഞാൻ ഡബ്ബ് ചെയിതത്.

എന്നാൽ മോഹൻലാലിന് ഒപ്പം നടിപ്പിൻ ദൈവമായ ശിവാജി ഗണേശൻ അഭിനയിച്ച ചിത്രമാണ് ഒരു യാത്ര മൊഴി. ചിത്രം കണ്ടതിന് ശേഷം ശിവാജി ഗണേശൻ സാറിന്റെ വീട്ടിൽ എത്തി മികച്ച രീതിയിൽ മലയാളം തന്മയത്വത്തോടെ അവതരിപ്പിച്ചല്ലോ എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം ഒരേ ഒരു കാര്യം മാത്രമാണ് വീണ്ടും വീണ്ടും എന്നോട് പറഞ്ഞത്.

നിന്റെ സ്വന്തകാരനും നമ്മുടെ ബാലാജിയുടെ മരുമകനുമായ മോഹൻലാൽ എന്തൊരു അഭിനയം ആണ് ടാ, അവസാന രംഗങ്ങളിൽ എന്തൊരു അഭിനയമാണ്, അദ്ദേഹത്തോട് ഒരു മണിക്കൂറോളം സംസാരിച്ചപ്പോൾ മോഹൻലാലിനെ കുറിച്ചാണ് അദ്ദേഹം വാ തോരാതെ സംസാരിച്ചത് എന്നും മഹീന്ദ്രർ പറയുന്നു.

വീഡിയോ കാണാം,