തമിഴ് നാടിനു പുറമെ വമ്പൻ ആരാധകർ ആണ് വിജയ്ക്ക് കേരളത്തിൽ ഉള്ളത്. ദീപാവലി റിലീസ് ആയി എത്തിയ വിജയ് ചിത്രം ബിഗിലിന്‌ വമ്പൻ വരവേൽപ്പ് ആണ് കേരളത്തിലെ തീയറ്ററുകളിൽ നിന്നും ലഭിച്ചത്.

പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് വിജയിയെ നായകനാക്കി അറ്റ്ലി ഒരുക്കിയ മൂന്നാം ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ചിത്രത്തിൽ നായികയായി എത്തിയത് നയൻതാര ആണു. ചിത്രം റിലീസിന് മുന്നേ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് ആരാധകർക്ക് ഒപ്പം ചിത്രം ആദ്യ ദിവസം കാണും എന്ന് പറഞ്ഞിരുന്നു.

എന്നാൽ പ്രൊമോഷന് വേണ്ടി പറഞ്ഞത് ആയിരുന്നില്ല പ്രിത്വി. ആദ്യ ദിവസം കൊച്ചിയിൽ ആണ് പ്രിത്വിയും ലിസ്റ്റിൻ സ്റ്റീഫനും ആരാധകർക്ക് ഒപ്പം ചിത്രം കണ്ടത്.

പടം കണ്ടിറങ്ങിയ പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ഞാൻ ഈ ചിത്രം നല്ലത് എന്ന് പറഞ്ഞാൽ വിതരണത്തിന് എടുത്തതിന്റെ സൈക്കോളജിക്കൽ മൂവ് ആയിയെ കരുതുള്ളൂ എന്നും ഒരു മാസ്സ് ചിത്രങ്ങളുടെ ആരാധകൻ എന്ന നിലയിൽ ഞാൻ ഈ ചിത്രത്തിൽ 101 ശതമാനം ഹാപ്പിയാണ്. ഒരു നല്ല ചിത്രം വിതരണത്തിനെടുത്തു എന്നുള്ള സന്തോഷത്തിൽ ആണ് ഞാൻ. വിജയ് ആക്ഷൻ രംഗങ്ങൾ വളരെ തന്മയത്വത്തോടെ ആണ് ചെയ്തത്.

വിജയിയെ കേരളത്തിൽ ഇത്രയേറെ ആരാധകർ ഉണ്ടെന്നു അറിഞ്ഞപ്പോൾ തനിക്ക് ഞെട്ടൽ ഉണ്ടാക്കി എന്നും അറ്റ്ലി ചിത്രങ്ങൾ തനിക്ക് ഇഷ്ടമാണ് എന്നും ലാലേട്ടന്റെ ചിത്രം ആദ്യ ദിനം കണ്ട എഫ്ഫക്റ്റ് ആണ് ഈ ചിത്രം കണ്ടപ്പോൾ ലഭിച്ചത്. പ്രിത്വിരാജിന്റെ വാക്കുകൾ ഇങ്ങനെ.