മലയാള സിനിമയിൽ ഒരുകാലത്ത് ഒട്ടേറെ തമാശ വേഷങ്ങൾ അടക്കം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ള നടൻ ആണ് അബി. അച്ഛന്റെ പാതയിൽ അഭിനയ ലോകത്തിലേക്ക് എത്തിയ നടനാണ് ഷൈൻ നിഗം എങ്കിൽ കൂടിയും തന്റേതായ കഴിവുകൾ കൊണ്ട് തന്നെ ആയിരുന്നു ഷൈൻ തനിക്കുള്ള ഇടം മലയാള സിനിമയിൽ നേടിയെടുത്തത്.

ജൂനിയർ ആർട്ടിസ്‌റ് ആയി തുടങ്ങിയ ഷൈൻ ഇന്ന് മലയാള സിനിമയിലെ മികച്ച യുവ നടന്മാരിൽ ഒരാൾ ആയി മാറിക്കഴിഞ്ഞു. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഷൈൻ നിഗം സിനിമയിൽ തുടക്കം കുറിക്കാൻ ഇരുന്നത്. എന്നാൽ ആ വേഷം ഷൈൻ അവസാന നിമിഷം വേണ്ട എന്ന് വെക്കുക ആയിരുന്നു.

ആ ചിത്രം വേണ്ട എന്ന് വെക്കുന്നതിനുള്ള കാരണം ആണ് ഷൈൻ ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

‘ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.

അവസാനം സൗബിൻ ഇക്ക വഴിയാണ് ഞാൻ ഈ കാര്യം വീട്ടിൽ അവതരിപ്പിച്ചത്. എന്നാൽ സ്വഭാവം കേട്ടപ്പോൾ തന്നെ വാപ്പിച്ചിക്കും ഉമ്മച്ചിക്കും തീരെ ഇഷ്ടം തോന്നിയില്ല. ആദ്യ ചിത്രത്തിൽ തന്നെ അങ്ങനെ ഒരു വേഷം വേണോ എന്നുള്ള നിലപാടിൽ ആയിരുന്നു അവർ. അങ്ങനെ ഞാൻ ആ വേഷം ഉപേക്ഷിക്കുക ആയിരുന്നു.